ചാംപ്യന്‍സ് ലീഗ്: ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ കടുത്ത പോരാട്ടങ്ങള്‍
ന്യോന്‍: സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് സെപ്റ്റംബര്‍ 12ന് തുടക്കമാകും. നേരിട്ട് യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമേ പ്ലേയോഫ് പോരാട്ടങ്ങള്‍ കളിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ടോട്ടനം, ലിവര്‍പൂള്‍, സെല്‍റ്റിക്ക് ടീമുകളും ഗ്രൂപ്പ് ഘട്ടത്തിലേക്ക് മുന്നേറിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള ടീമുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. അടുത്ത വര്‍ഷം മെയ് 26ന് ഉക്രൈനിലെ കീവിലുള്ള എന്‍.എസ്.കെ ഒളിംപ്യസ്‌കി സ്റ്റേഡിയത്തിലാണ് ഫൈനല്‍.
ഗ്രൂപ്പ് എയില്‍ ബെന്‍ഫിക്ക, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബാസല്‍, സി.എസ്.കെ.എ മോസ്‌ക്കോ എന്നിവയാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിക്ക്, പി.എസ്.ജി, അന്‍ര്‍ലെറ്റ്, സെല്‍റ്റിക്ക്. ഗ്രൂപ്പ് സിയില്‍ ചെല്‍സി, അത്‌ലറ്റിക്കോ മാഡ്രിഡ്, റോമ, ക്യുര്‍ബഗ്. ഗ്രൂപ്പ് ഡിയില്‍ യുവന്റസ്, ബാഴ്‌സലോണ, ഒളിംപ്യാകോസ്, സ്‌പോര്‍ടിങ് ലിസ്ബന്‍. ഗ്രൂപ്പ് ഇയില്‍ സ്പാര്‍ടക് മോസ്‌ക്കോ, സെവിയ്യ, ലിവര്‍പൂള്‍, മരിബോര്‍. ഗ്രൂപ്പ് എഫില്‍ ഷാക്തര്‍ ഡൊനെട്‌സ്‌ക്, മാഞ്ചസ്റ്റര്‍ സിറ്റി, നാപോളി, ഫയനൂര്‍ദ്.ഗ്രൂപ്പ് ജിയില്‍ മൊണാക്കോ, പോര്‍ടോ, ബെസിക്റ്റസ്, ലെയ്പ്‌സിഗ്. ഗ്രൂപ്പ് എച്ചില്‍ റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്മുണ്ട്, ടോട്ടനം, അപോയല്‍ ടീമുകളാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."