HOME
DETAILS

ഈ മാസംവിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍

  
backup
August 11 2016 | 02:08 AM

%e0%b4%88-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b1


കോട്ടയം: ജില്ലയില്‍ റേഷന്‍ കടകള്‍ വഴി ഈ മാസംനല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ ക്രമീകരണമായതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.  എ.പി.എല്‍ (എന്‍) കാര്‍ഡിന് - പരമാവധി എട്ടു കി.ഗ്രാം അരി 8.90 രൂപ നിരക്കിലും രണ്ട് കി.ഗ്രാം ഗോതമ്പ് 6.70 രൂപ നിരക്കിലും  നല്‍കും.
എ.പി.എല്‍ (എസ്.എസ്) കാര്‍ഡിന് - പരമാവധി എട്ട് കി.ഗ്രാം അരി രണ്ടു രൂപ നിരക്കിലും രണ്ട് കി.ഗ്രാം ഗോതമ്പ് 6.70 രൂപ നിരക്കിലും ബി.പി.എല്‍ കാര്‍ഡിന് - പരമാവധി 25 കി.ഗ്രാം അരി സൗജന്യമായും എട്ട് കി.ഗ്രാം ഗോതമ്പ് രണ്ടു രൂപ നിരക്കിലും ലഭിക്കും. എ.എ.വൈ കാര്‍ഡിന് - 35 കി.ഗ്രാം അരി സൗജന്യമായി ലഭിക്കും. കൂടാതെ വൈദ്യുതീകരിച്ച എല്ലാ കാര്‍ഡുകള്‍ക്കു  അര ലിറ്ററും വൈദ്യുതീകരിക്കാത്ത കാര്‍ഡുകള്‍ക്ക് നാല് ലിറ്ററും വീതം മണ്ണെണ്ണ ലിറ്ററിന് 17 രൂപ നിരക്കിലും നല്‍കും. ബി.പി.എല്‍എ.എ.വൈ വിഭാഗത്തില്‍പ്പെട്ട ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര 13.50 രൂപ നിരക്കിലാണ് ലഭിക്കുക. ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കാര്‍ഡിന്റെ പിന്നിലുളള താലൂക്ക് സപ്ലൈ ഓഫിസിലേക്ക് ഫോണ്‍ മുഖേന അറിയിക്കാം.
1967 എന്ന ടോള്‍ഫ്രീ നമ്പറോ 18004251550 എന്ന കണ്‍സ്യൂമര്‍ ഹെല്‍പ് ലൈന്‍ നമ്പറോ പരാതി പരിഹാരത്തിനായി പ്രയോജനപ്പെടുത്താം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  12 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  13 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago