'തിരുവമ്പാടി മണ്ഡലത്തില്‍ മുന്‍സിഫ് കോടതി സ്ഥാപിക്കണം'
മുക്കം: വര്‍ധിച്ചുവരുന്ന കേസുകള്‍ പരിഗണിച്ച് പൊതുജനങ്ങള്‍ക്ക് ദീര്‍ഘദൂര യാത്ര ഒഴിവാക്കാന്‍ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മുന്‍സിഫ് കോടതി സ്ഥാപിക്കണമെന്ന് മുക്കം വ്യാപാരഭവനില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലം ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലത്തിലെ 29 യൂനിറ്റുകളില്‍ നിന്നുള്ള മണ്ഡലം കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത കണ്വന്ഷന് സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഫീഖ് മാളിക അധ്യക്ഷനായി. യോഗത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി. സി.ജെ ടെന്നിസണ്‍, എ.വി കബീര്‍, വാഴയില്‍ ഇബ്രാഹിം ഹാജി, കെ.പി അബ്ദുറസാഖ്, പോള്‍സണ്‍ അറക്കല്‍, പി. പ്രേമന്, കെ.സി നൗഷാദ്, പി.ടി ഹാരിസ്, ബി. മൊയ്തീന്‍കുട്ടി, റഹ് യാന നാസര്‍, പി.ജെ ജോസഫ് സംസാരിച്ചു. പുതിയ നിയോജക മണ്ഡലം ഭാരവാഹികളായി റഫീഖ് മാളിക (പ്രസിഡന്റ്), പോള്‍സണ്‍ അറക്കല്‍ (ജനറല്‍ സെക്രട്ടറി), പി. പ്രേമന് (ട്രഷറര്‍), ജെയിംസ് സെബാസ്റ്റിയന്, ബി. മൊയ്തീന്‍കുട്ടി, പി.ടി ഹാരിസ്, ജിന്‍സ് പെരിഞ്ചേരി, വി.ജെ ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), ബേബി വര്‍ഗീസ്, എന്‍.കെ.കെ നൗഷാദ്, ഹുസൈന് ഗ്രീന്‍ ഗാര്ഡന്, പി.ജെ ജോസഫ്, ദീപേഷ് കൃഷ്ണന് എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."