ഇന്ന് അത്തം; ഇനി പൂക്കളങ്ങളുടെ ഓണനാളുകള്‍
കോഴിക്കോട്: അത്തം പിറന്നതോടെ സന്തോഷത്തിന്റെ ഓണം നാളുകള്‍ക്ക് തുടക്കമായി. ഇത്തവണ പതിനൊന്നാം ദിനമാണ് തിരുവോണം.
ഇന്നു മുതല്‍ ഓണത്തെ വരവേല്‍ക്കാന്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളം ഒരുക്കിത്തുടങ്ങും. ഗ്രാമസൗഭാഗ്യം വിളിച്ചോതുന്ന പൂവിളി ഇപ്പോള്‍ ഉയരാറില്ലെങ്കിലും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഓണവിപണിയെ ലക്ഷ്യമാക്കി പൂക്കളെത്തിയിട്ടുണ്ട്. അത്ത ദിനമായ ഇന്ന് സ്‌കൂളുകളില്‍ ഓണാഘോഷം നടക്കും. പൂക്കളമൊരുക്കിയും മാവേലിയെ വരവേറ്റുമാണ് സ്‌കൂളുകളിലെ ഓണാഘോഷം.
വരും ദിവസങ്ങളില്‍ വിവിധ ഓഫിസുകള്‍ കേന്ദ്രീകരിച്ചും ഓണാഘോഷമുണ്ടാകും. പൂക്കളമൊരുക്കലും ഓണസദ്യയുമായിരിക്കും ശ്രദ്ധേയമാവുക. നഗരങ്ങളില്‍ ഓണത്തിന് വിപുലമായ വില്‍പന മേളകളുടെ ഉത്സവമാണെങ്കില്‍ നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷം ഇതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കും. ക്ലബുകളുടെയും സാംസ്‌കാരിക കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം കെങ്കേമമാകും.
ആട്ടക്കളം, കൈകൊട്ടികളി, തുമ്പിതുള്ളല്‍, പകിടകളി എല്ലാം നാട്ടിന്‍പുറങ്ങളിലെ ഓണാഘോഷത്തിന് മാറ്റുകൂട്ടും.
പച്ചക്കറിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ഓണം ആഘോഷത്തെ ബാധിക്കാതിരിക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും. സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടല്‍ വിപണിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ജനം പങ്കുവയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."