ജില്ലയില്‍ ടിപ്പര്‍, മിനിലോറി അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
കോഴിക്കോട്: ജില്ലയില്‍ ടിപ്പര്‍-മിനിലോറി അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ടിപ്പര്‍, മിനിലോറി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും എതിരേയുള്ള പീഡനനടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.
ജില്ലയിലെ 10,000ത്തോളം ടിപ്പര്‍, മിനിലോറികള്‍ പണിമുടക്കുന്നതോടെ നിര്‍മാണമേഖലയെ ഇതു പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ദിവസം ടിപ്പര്‍, മിനിലോറി ഉടമകളും ഡ്രൈവര്‍മാരും കലക്ടറേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനാലാണ് അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ഇന്നലെ ചേര്‍ന്ന മിനിലോറി ഓണേഴ്‌സ്, ഡ്രൈവേഴ്‌സ്, മെറ്റീരിയല്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ യോഗം തീരുമാനിച്ചത്. ഡ്രൈവര്‍മാര്‍ക്കെതിരേ ആര്‍.ടി.എ, പൊലിസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നടപടി അവസാനിപ്പിക്കുക, വാഹനങ്ങളില്‍ പെര്‍മിറ്റ് ലോഡ് കയറ്റുന്നതിന് തൂക്ക മെഷിന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് നടപടി റദ്ദ് ചെയ്യുക, അശാസ്ത്രീയമായ വിദ്യാഭ്യാസ സമയം പുനഃപരിശോധിക്കുക, ഇതിന്റെ ഭാഗമായി ഓടാതിരിക്കുന്ന സമയത്തെ ടാക്‌സും ഇന്‍ഷുറന്‍സും ഒഴിവാക്കുക, വര്‍ധിപ്പിച്ച 20 ശതമാനം അധിക നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്‍ അധ്യക്ഷനായി. ആബിദ് പെരുവയല്‍, ബാബു കിണാശേരി, കേളോത്ത് മമ്മു, പി.വി മുഹമ്മദ് കോയ, നിജാസലി, സുനില്‍ മുക്കം, നൗഷാദ് മാനാംകുളം, എം.ടി സേതുമാധവന്‍, യു.എ ഗഫൂര്‍, എ.കെ ഡേവിസണ്‍, എന്‍.പി ബിജേഷ്, ഇസ്മായില്‍ ആനപ്പാറ, എന്‍. അബ്ദുല്‍ ഗഫൂര്‍, ദീപേഷ് ദേവ പാര്‍വതി, സന്തോഷ് കോഴിക്കോടന്‍, മിറാഷ് മലയില്‍ പ്രസംഗിച്ചു. കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായി അഡ്വ. എം രാജന്‍ (ചെയര്‍മാന്‍), ആബിദ് പെരുവയല്‍ (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."