HOME
DETAILS

കേരളത്തിലേക്ക് മത്സ്യക്കുഞ്ഞുങ്ങള്‍ വരുന്നത് കര്‍ണാടകയില്‍നിന്ന്

  
backup
August 25 2017 | 01:08 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d

പുല്‍പ്പള്ളി: കര്‍ണാടകയിലെ മത്സ്യകുഞ്ഞുല്‍പാദന കേന്ദ്രങ്ങളില്‍നിന്നും വന്‍തോതില്‍ മത്സ്യകുഞ്ഞുങ്ങള്‍ കേരളത്തിലേക്ക് വരാന്‍ തുടങ്ങി.
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലേക്കാണ് പ്രധാനമായും കര്‍ണാടകയില്‍ നിന്നുള്ള മത്സ്യകുഞ്ഞുങ്ങള്‍ എത്തുന്നത്. കേരളത്തില്‍ മത്സ്യകൃഷി പ്രോത്സാഹനത്തിനായി കോടിക്കണക്കിന് രൂപമുടക്കി വന്‍പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ നടപ്പാക്കാത്തതാണ് കര്‍ഷകര്‍ അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ ഇടയാവുന്നത്. കേരളത്തോട് ചേര്‍ന്ന കര്‍ണാടകയിലെ അണക്കെട്ടുകളോട് അനുബന്ധിച്ചാണ് ഫിഷ് ഹാച്ചറികളുള്ളത്. കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത് കണക്കാക്കിയാണ് കര്‍ണാടകയിലെ മത്സ്യകുഞ്ഞുങ്ങളുടെ പ്രജനന നടപടികള്‍. മെയ് മാസം പകുതിയോടെയാണ് അമ്മ മീനുകള്‍ക്ക് ഹോര്‍മോണ്‍ കുത്തിവെക്കുന്നത്. ജൂണ്‍ അവസാനത്തോടെ മത്സ്യകുഞ്ഞുങ്ങള്‍ വിതരണത്തിന് തയാറാകും. ഒക്‌ടോബര്‍ അവസാനംവരെ കര്‍ണാടകയുടെ ഹാച്ചറികളില്‍ മത്സ്യകുഞ്ഞുങ്ങള്‍ ലഭിക്കും. തിലോപ്പിയ, കട്‌ല, ചെമ്പല്ലി, മാഫിയര്‍, സില്‍വര്‍ കാര്‍ഫ്, ഗ്രാസ് കാര്‍പ്, മൃഗാള്‍, റുഗു എന്നിവയാണ് കര്‍ണാടകയിലെ ഹാച്ചറികളില്‍ പ്രധാനമായും ഉല്‍പാദിപ്പിക്കുന്നത്. കേരളത്തില്‍നിന്നും ആവശ്യക്കാരേറിയതോടെ അടുത്തകാലത്തായി കൊഞ്ചിന്റെ കുഞ്ഞുങ്ങളുടെ ഉല്‍പ്പാദനവും കര്‍ണാടകയില്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബീച്ചനഹള്ളിയിലെ കബനി അണക്കെട്ട്, താര്‍ക്ക, നുഗു എന്നീ അണക്കെട്ടുകളോട് അനുബന്ധിച്ചാണ് മത്സ്യകുഞ്ഞുങ്ങളുടെ ഉല്‍പാദനത്തിനുള്ള ഹാച്ചറികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കര്‍ണാടക ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഓക്‌സിജന്‍ നിറച്ച പ്ലാസ്റ്റിക് ബാഗുകളില്‍ ലഭിക്കുന്ന മത്സ്യകുഞ്ഞുങ്ങളെ എട്ടു മണിക്കൂറിനുള്ളില്‍ കുളത്തിലൊ തടാകത്തിലൊ വിട്ടാല്‍മതി. ഈ സൗകര്യമുള്ളതുകൊണ്ട് കര്‍ണാടകയില്‍നിന്നും ഏറെ ദൂരെവരെ ഇവിടെനിന്നും മത്സ്യകുഞ്ഞുങ്ങളെ കൊണ്ടുപോകുവാന്‍ സാധിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago