വെങ്ങോല പഞ്ചായത്തിലെ പദ്ധതികള്‍ പാതിവഴിയില്‍ നിശ്ചലമായതായി ആക്ഷേപം
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തെ പലപദ്ധതികളും പാതിവഴിയില്‍ നിശ്ചലമായതായി ആക്ഷേപം. കൂടാതെ പഞ്ചായത്ത് ഭരണം താളെതെറ്റിയ നിലയിലാണെന്നും ആരോപണമുണ്ട്.
പഞ്ചായത്ത് സെക്രട്ടറിമാരെ തുടര്‍ച്ചയായി സ്ഥലം മാറ്റുന്നതും പഞ്ചായത്ത് ഭരണ നേതൃത്വം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതുമാണ ഇതിന് കാരണമെന്നും അറിയുന്നു.
കെ.എസ്.ഇ.ബിയുടെ നാല് സെക്ഷന്‍ ഓഫീസുകളില്‍ ഏകദേശം 60 ലക്ഷത്തോളം വരുന്ന തുക സ്ട്രീറ്റ് മെയിന്‍ വലിക്കുന്നതിനായി പണമടച്ചെങ്കിലും നാളിതുവരെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം നിയമപരമായി വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ പ്രധാന കവലകളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയുടെ പദ്ധതിക്ക് ആസൂതണ സമിതി അംഗീകാരം നല്‍കിയെങ്കിലും നാളിതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തീക വര്‍ഷം അനുവാദം ലഭിച്ച പട്ടികജാതി കോളനി സംരക്ഷണം, സ്‌കൂളുകളില്‍ ടോയ്‌ലറ്റ് കോപ്ലക്‌സ്, അംഗനവാടി നവീകരണം തുടങ്ങിയ പദ്ധതിക്ക് ടെന്‍ഡര്‍ പോലും നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങള്‍ സമയബന്ധിതമായി ലഭിക്കാതെ വന്നാല്‍ പ്രത്യക്ഷ സമരപരിപാടികള്‍ രൂപം നല്‍കുമെന്ന് പഞ്ചായത്തംഗം എല്‍ദോ മോസസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."