യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
കൊച്ചി: മന്ത്രിമാരായ കെ.കെ ഷൈലജയുടെയും തോമസ് ചാണ്ടിയുടെയും രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എറണാകുളത്ത് കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പൊലിസും പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിന് സമീപം പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
തുടര്‍ന്ന് ബാരിക്കേഡിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അപ്രതീക്ഷിതമായി പ്രവര്‍ത്തകര്‍ താലൂക്ക് ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസസ്സ് എറണാകുളം പാര്‍ലമെന്റെ പ്രസിഡന്റ് എം.വി രതീഷ് അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, ഡി.സി.സി ഭാരവാഹികളായ മനോജ് മൂത്തേടന്‍, മുഹമ്മദ് ഷിയാസ്, തമ്പി സുബ്രന്മണ്യം, പാര്‍ലമെന്റ് സെക്രട്ടറിമാരായ ജോസഫ് മാര്‍ട്ടിന്‍, അജയകുമാര്‍ എളംകുളം, ടിറ്റോ ആന്റണി, പി.വൈ. ഷാജഹാന്‍, ടി. ബിന്‍ ദേവസ്സി, അഫ്‌സല്‍ നമ്പ്യാരത്ത്, റാഷിദ് ഉള്ളം പിള്ളി, പി.ജെ ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിക്കേറ്റ അജയകുമാര്‍ എളംകുളം, പി.വൈ ഷാജഹാന്‍, രതീഷ് കുമാര്‍, സുനില്‍ കുമാര്‍, മുഹമ്മദ് ഹാഷിം, ബിനോയ് പള്ളത്തുപറമ്പില്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."