പറവൂര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കും: ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍
ആലുവ: പറവൂര്‍ വടക്കേക്കരയില്‍ ഇസ്‌ലാമിക പ്രബോധകര്‍ക്കെതിരേ ഉണ്ടായ സംഘ്പരിവാര്‍ അക്രമത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേരള ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന് ജസ്റ്റിസ് പി.കെ ഹനീഫ. ഇതു സംബന്ധിച്ചു ജില്ലാ ജമാഅത്ത് യൂത്ത് കൗണ്‍സില്‍ ഭാരവാഹികള്‍ നല്‍കിയ പരാതി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വിഷയങ്ങളില്‍ ന്യൂനപക്ഷ കമ്മിഷന് ഫലപ്രദമായി ഇടപെടാന്‍ കഴിയുമെന്നും അന്വേഷണം നടത്തി നടപടികള്‍ക്കായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു .
സംസ്ഥാനത്ത് മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ക്ക് നല്‍കിയിട്ടുള്ള ലഘുലേഖകള്‍ സംസ്ഥാനത്തെ ലക്ഷക്കണക്കിന് വീടുകളില്‍ എത്തിച്ചിട്ടുണ്ടെന്നും ആദ്യമായിട്ടാണ് ആക്രമവും കേസും അറസ്റ്റും ഉണ്ടായിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.
കേസെടുക്കുവാനുള്ള യാതൊന്നും ലഘുലേഖകളിലില്ലെന്നും എസ്.പി വന്നാല്‍ ഉടനെ വിട്ടയക്കുമെന്നാണ് വടക്കേക്കരയിലെ പൊലിസുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജ് എത്തിയ ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പ്രബോധകരല്ല, സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് പ്രബോധകസംഘത്തെ മതസ്പര്‍ധ മൂലം അകാരണമായി ആക്രമിച്ച് വര്‍ഗീയ സംഘര്‍ഷത്തിന് കോപ്പ്കൂട്ടിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ പ്രസിഡന്റ് എം.കെ.എ ലത്തീഫ്,ജനറല്‍ സെക്രട്ടറി കെ കെ അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് പരാതി നല്‍കി .ഭാരവാഹികളായ കെ.എം അബ്ദുള്‍കാദര്‍,എം സ് ഹാഷിം ,അസ്‌കര്‍ മുട്ടം,നാദിര്‍ഷ എടത്തല ,ഹുസൈന്‍ കുന്നുകര ,ഷിഹാബ് കോട്ടിലാന്‍ ,ബഷീര്‍ പനയക്കടവ്,എന്‍ എച് നൗഷാദ് ,കെ എസ് തല്‍ഹത്ത് ,കെ എ ഷിഹാബ് ,തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."