ഫോര്‍ട്ട്കൊച്ചി- എറണാകുളം ബോട്ട് സര്‍വീസ് കാര്യക്ഷമമാക്കും: മന്ത്രി
മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി- എറണാകുളം പ്രദേശങ്ങളിലേക്കുള്ള ബോട്ട് സര്‍വീസ് കാര്യക്ഷമമായി നടത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയിലെ ബോട്ട് അപകടം ചൂണ്ടിക്കാട്ടി ജലഗതാഗതം കാര്യക്ഷമമാക്കണമെന്നതും യാത്രാ സുരക്ഷയെ കാണിച്ച് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ നല്കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കാലപ്പഴക്കം ചെന്ന ബോട്ടുകള്‍ മാറ്റി ഫൈബറില്‍ നിര്‍മിക്കുന്ന ഗ്ലാസ് റീ ഇന്‍ഫോഴ്സ് പ്ലാസ്റ്റിക്ക് ( ജി.ആര്.പി)യില്‍ ഒന്‍പത് കാറ്റ മറൈന്‍ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള അനുമതി ലഭിച്ച് ടെണ്ടര്‍ സ്വീകരിച്ച് നിര്‍മാണത്തിന് കരാര്‍ നല്കി. ഈ പുതിയ ബോട്ടുകള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രാക്ലേശം പരിഹരിക്കാനാക്കും. മട്ടാഞ്ചേരി ബോട്ട് ജെട്ടിയില്‍ അടിഞ്ഞിരിക്കുന്ന എക്കല്‍ നീക്കം ചെയ്യുന്നതിന് ഇറിഗേഷന്‍ വകുപ്പിന് ജലഗതാഗത വകുപ്പ് കത്ത് നല്‍ക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."