പത്തിയൂര്‍ ശങ്കരന്‍കുട്ടിയെ ആദരിക്കുന്ന ശങ്കരാദരണം നാളെ
ആലപ്പുഴ: കഥകളി സംഗീത രംഗത്ത് മൂന്ന് പതിറ്റാണ്ടായി നിലകൊള്ളുന്ന പത്തിയൂര്‍ ശങ്കരന്‍കുട്ടിയെ നാളെ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രാങ്കണത്തില്‍ ആദരിക്കും. ശങ്കരാദരണം എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടി വൈകുന്നേരം 4.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പ്രതിഭ ഹരി എം.എല്‍.എ അധ്യക്ഷത വഹിക്കും. വൈകുന്നേരം 5.30ന് കൂടിയാട്ടം, ഏഴിന് കഥകളി നളചരിതം നാലാം ദിവസം, രാത്രി 11.30ന് കിരാതം എന്നീ കഥകള്‍ കഥകളിയായി കലാകാരന്മാര് അവതരിപ്പിക്കും.
27ന് വൈകുന്നേരം 4.30ന് സമാദരണ സമ്മേളനം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കലാമണ്ഡലം ഗോപി അനുഗ്രഹ പ്രഭാഷണം നടത്തും.
നെടുമുടി വേണു മുഖ്യപ്രഭാ ഷണം നടത്തും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് ഡോ. പി. വേണുഗോപാലന്‍, ജനറല്‍ കണ്‍വീനര്‍ എന്‍. മുരളീധരന് നായര്‍, ജനറല്‍ സെക്രട്ടറി ഇ.ബി. സുരേഷ് കുമാര്‍, ബി. ഉണ്ണികൃഷ്ണന്, ടോജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."