ഇടിച്ചിട്ട ഓട്ടോ നിര്‍ത്താതെ പോയി; ഗൃഹനാഥനു ഗുരുതര പരുക്ക്
ആലപ്പുഴ: കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് ഓട്ടോറിക്ഷ നിര്‍ത്താതെ പോയി. ഗുരുതരമായി പരുക്കേറ്റ തിരുമല വാര്‍ഡ് തൈയില്പുരയിടത്തില് വാസു (67)വിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുല്ലയ്ക്കല് അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ എം ജി എം എം ക്ലിനിക്കിന് പടിഞ്ഞാറുവശത്തുള്ള ഇടറോഡില്‍ ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. കിഴക്കോട്ട് നടന്നു പോകുകയാ യിരുന്ന വാസുവിനെ എതിരെ അമിതവേഗ തയിലെത്തിയ ഓട്ടോയിടിക്കുകയായിരുന്നു. അപകടത്തില്‍ കാലൊടിഞ്ഞ് റോഡില്‍ക്കിടന്ന വാസുവിനെ ആശുപത്രി യിലെത്തിക്കാനായി ഓടിക്കൂടിയ സമീപവാസികള്‍ സമീപത്തെ ഓട്ടോസ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ വിളിച്ചെങ്കിലും വരാന്‍ ആരും കൂട്ടാക്കിയില്ലെന്നും പരാതിയുണ്ട്. തുടയെല്ല് പൊട്ടിയതിനാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത വാസുവിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇടിച്ചിട്ട വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ട്രാഫിക് പോലീസില്‍ മകനും ചിത്രകാരുമായ ശിവദാസ് വാസു പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."