പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം പാഴ്‌വേലയായി
അരൂര്‍: പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പ്രവര്‍ത്തനം പാഴ് വേലയായി.
കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ദേശീയ പാതയോരത്തെ വഴി വാണിഭക്കാരെ ഒഴിവാക്കുകയും ബോര്‍ഡുകള്‍ നീക്കം ചെയ്തതും. എന്നാല്‍ പിന്നീട് ഏറെ താമസിയാതെ തന്നെ വഴി വാണിഭക്കാര്‍ ദേശീയ പാതയോരം കീഴടക്കിയിരിക്കുകയാണ്.
അരൂര്‍ പള്ളി മുതല്‍ തെക്കോട്ട് അരൂര്‍ ക്ഷേത്രം വരെയും ചന്തിരൂരും, എരമല്ലൂര്‍ മേഖലകളിലും നിന്ന് തിരിയുവാന്‍ ഇടമില്ലാത്ത തരത്തിലാണ് വഴവാണിഭക്കാര്‍ കൈയ്യേറിയിരിക്കുന്നത്.
പച്ചക്കറി, മല്‍സ്യം, തട്ടുകട, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങി വിവിധയിനം സാധനങ്ങളുടെ വില്‍പ്പനക്കാരാണ് ദേശീയപാതയോരത്ത് കച്ചവടം നടത്തി വരുന്നത്.
ഇവരെ കൂടാതെ മറ്റ് കടകളും കൂടിയായതോടെ ബസ് സ്റ്റോപ്പുകളില്‍ നിന്നുതിരിയുവാന്‍ പോലും കഴിയാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
ഇടതടവില്ലാതെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഭീതിയേറിയ അന്തരീക്ഷത്തില്‍ വേണം കാല്‍ നടയാത്രികര്‍ക്ക് സഞ്ചരിക്കുവാന്‍. ഇതു മൂലം ഒട്ടേറെ അപകടങ്ങളും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ഒഴിപ്പിച്ച കടകള്‍ വീണ്ടും പഴയതിനെക്കാള്‍ ഭംഗിയായി തിരിച്ചു വന്നിരിക്കുന്ന വിവരം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിഞ്ഞിട്ടും മൗനം പാലിക്കുകയാണ് ചെയ്യുന്നത്.
ശക്തമായ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പലപ്പോഴും തട്ടുകടക്കാരുടെ ആതിധേയത്വം സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നതാണ് ഒഴിപ്പിക്കാതിരിക്കുവാന്‍ കാരണമെന്നും വ്യാപകമായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാല്‍നടയാത്രികര്‍ക്ക് സ്വതന്ത്രമായി നടന്ന് ലക്ഷ്യസ്ഥാനത്ത് എത്തി ചേരുവാന്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഇതിനോടകം ശക്തമായികഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."