റോഡ് അറ്റകുറ്റ പണിക്കെത്തിയവരെ തടഞ്ഞു
ചേര്‍ത്തല: തകര്‍ന്നു കിടക്കുന്ന തണ്ണീര്‍മുക്കം റോഡ് ഫണ്ട് അനുവദിച്ചിട്ടും പുനര്‍നിര്‍മ്മിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്താനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡ് പുനര്‍നിര്‍മ്മാണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുവാന്‍ സമയമെടുക്കുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പൊക്ലെയിന് ഉപയോഗിച്ച് വ്യാഴാഴ്ച റോഡിലെ കുഴികള്‍ നിരപ്പാക്കുന്ന പ്രവര്‍ത്തനം തുടങ്ങിയത്.
ചേര്‍ത്തലയില്‍ നിന്നുമാരംഭിച്ച് വൈകിട്ട് വാരനാട് ലിസ്യുനഗര്‍ ജംക്ഷനില്‍ എത്തിയപ്പോഴാണ് ചിലര്‍ എതിര്‍പ്പുമായി എത്തിയത്. റോഡിലെ വലിയ കുഴികള്‍ പൊളിച്ച് മെറ്റലുകള്‍ നിരത്തി റോഡ് നിരപ്പാക്കുന്ന ജോലികളാണ് ചെയ്തത്. പന്ത്രണ്ട് കോടിയില്‍പരം രൂപയുടെ പ്രവര്‍ത്തനം ആരംഭിക്കുവാനിരിക്കെ ടാറിങ് ഉള്‍പ്പെടെയുള്ള മറ്റ് അറ്റകുറ്റപ്പണികള്‍ നടത്തി പണം നഷ്ടപ്പെടുത്തുവാനാവില്ലാത്തതിനാലാണ് താല്‍ക്കാലിക അറ്റകുറ്റപണികള്‍ക്ക് ശ്രമിച്ചതെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ദേശീയപാത നിലവാരത്തില്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ശനിയോടെ പൂര്ത്തിയാകുമെന്നുംഅറ്റകുറ്റപ്പണി നാട്ടുകാര്‍ തടസപ്പെടുത്തിയതിനാല്‍ നിര്‍ത്തിയതായും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."