പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തതായി പരാതി
പുലിയൂര്: പുലിയൂര്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അന്‍വര്‍ റഹ്മാനെയും ജീവനക്കാരേയും കയ്യേറ്റം ചെയ്തതായിട്ടാണ് പരാതി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് 20 ഓളം വരുന്ന ഡിവൈഎഫ്ഐ പ്രര്‍ത്തകര്‍ ഓഫീസില്‍ കയറി അസിസ്റ്റന്റ് സെക്രട്ടറിയെയും ,ജീവനക്കാരേയും തടഞ്ഞുവച്ച് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും മേശപ്പുറത്ത് അടിച്ച് ബഹളം ഉണ്ടാക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വികലാംഗനായ അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ ഭീഷണിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അന്‍വര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് ഓഫീസില്‍ ബഹളം രൂക്ഷമായപ്പോള്‍ ചെങ്ങന്നൂര്‍ പോലീസെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ച് വിട്ടത്.
ട്രെയിനിംഗിന് പോയ കാരണം പ്രസിഡന്റും സെക്രട്ടറിയും ഓഫീസിലില്ലായിരുന്നു. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും വരെ തുടര്‍ന്ന് ജോലി എടുക്കേണ്ടെന്ന തീരുമാനത്തിലാണ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."