സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കഞ്ചാവുകൃഷി
നെടുങ്കണ്ടം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നടത്തിയ കഞ്ചാവ് കൃഷി കണ്ടെത്തി. പുഷ്പക്കണ്ടം മുരുകന്‍പാറ നടുവത്തോട്ട് പറമ്പില്‍ നാരായണന്‍കുട്ടി എന്ന അനിലിന്റെ പുരയിടത്തിലാണ് എക്സൈസ് സംഘം കഞ്ചാവ് കൃഷി പിടികൂടിയത്.
അനില്‍ കരുണാപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. പ്രതി ഒളിവില്‍ പോയതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. പുരയിടത്തില്‍ വളമിട്ട് പരിപാലിച്ച രണ്ടുമാസം പ്രായമായ എട്ട് കഞ്ചാവുചെടികള്‍ എക്സൈസ് കണ്ടെത്തി. മേഖലയില്‍ കഞ്ചാവ് കൃഷി നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് പരിശോധന നടത്തി വരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് എക്സൈസ് പരിശോധനയ്ക്കെത്തിയത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജി.പ്രകാശ്, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ബി ബിനു, പ്രീവന്റീവ് ഓഫിസര്‍മാരായ എം.പി പ്രമോദ്, ലിജോ ഉമ്മന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജിത് കുമാര്‍, എം.എസ് അരുണ്‍, എം.ആര് രതീഷ് കുമാര്‍, കെ. ഷനേജ്, കെ. പ്രകാശ്, പി.സി റജി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."