മുനിസിപ്പല്‍ ജീവനക്കാര്‍ ധര്‍ണ നടത്തി
തൊടുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ സാമ്രാജ്യത്വ അനുകൂലനയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷത ശക്തിപ്പെടുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷനയങ്ങള്‍ വിജയിപ്പിക്കുക, തദ്ദേശസ്വയംഭരണ പൊതുസര്‍വിസ് യാഥാര്‍ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള മുനിസിപ്പല്‍ കോര്പറേഷന് സ്റ്റാഫ് യൂനിയന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ തൊടുപുഴ നഗരസഭാ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സി.പി.എം തൊടുപുഴ ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
തൊടുപുഴ യൂനിറ്റ് പ്രസിഡന്റ് എന്‍. ഗോവിന്ദന് അധ്യക്ഷനായി. നഗരസഭാ മുന്‍ ചെയര്മാന് രാജീവ് പുഷ്പാംഗദന്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ആര്. ഹരി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്, കേരള ആര്‍ടിസാന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് പി.വി ഷിബു, യൂനിയന്‍ സംസ്ഥാന കൗണ്‍സിലംഗം എന്‍.പി രമേഷ്കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.എം നസീര്‍, സംസ്ഥാന വനിതാ കമ്മിറ്റിയംഗം വി. ഷിജില സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.എം സുമേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനു കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."