HOME
DETAILS
MAL
തൊഴില്‍ സംരംഭകര്‍ക്ക് പരിശീലനം
backup
August 25 2017 | 02:08 AM
തൊടുപുഴ: ദേശീയ നഗരസഭ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുന്ന സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി തൊടുപുഴ നഗരസഭാ പരിധിയില്‍പെടുന്നവര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പരിശീലനവും സഹായവും നല്‍കും.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയും അല്ലാതെയും നഗരസഭയില്‍ അപേക്ഷിച്ചവര്‍ക്കും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്ക്കും പദ്ധതിയില്‍ ചേരാം. ഇവര്‍ക്കുവേണ്ടിയുള്ള പ്രാഥമിക ബോധവല്‍ക്കരണ ക്ലാസ് ഇന്ന് രാവിലെ 11ന് നഗരസഭാ ഓഡിറ്റോറിയത്തില്‍ നടത്തും. സ്വയംതൊഴില്‍ പദ്ധതിയില്‍ പുതിയതായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവരും ക്ലാസില്‍ പങ്കെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."