മേല്‍ത്തട്ടുകാരെ നിശ്ചയിക്കാനുള്ള വരുമാനപരിധി
ചങ്ങനാശേരി: പിന്നോക്കസമുദായങ്ങളിലെ മേല്‍ത്തട്ടുകാരെ നിശ്ചയിക്കാനുള്ള വാര്‍ഷികവരുമാനപരിധി ആറു ലക്ഷം രൂപയില്‍നിന്ന് എട്ട് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്ത് അസന്തുലിതാവസ്ഥ വളര്‍ത്തുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
എട്ടുലക്ഷം രൂപ വരെ വാര്‍ഷികവരുമാന പരിധിയിലുള്ള പിന്നാക്കവിഭാഗക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ആനുകൂല്യങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുകൂടി ബാധകമാക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതോടൊപ്പം, നിലവിലുള്ള സംവരണനയം പുനഃപരിശോധിക്കുകയില്ലെന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതായി അറിയുന്നു.
ഇത് സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കെതിരേയുള്ള ഒരു വെല്ലുവിളിയുമാണ്. പതിറ്റാണ്ടുകളായി യാതൊരു പഠനമോ വിലയിരുത്തലോ കൂടാതെ തുടര്‍ന്നുവരുന്ന സംവരണനയം പുനഃപരിശോധിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സംവരണസമുദായങ്ങളിലെയും സംവരണേതര സമുദായങ്ങളിലെയും പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഒരു കനത്ത തിരിച്ചടിയായിരിക്കുകയുമാണ്.രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം സമീപനം, എന്തിനുവേണ്ടിയാണെങ്കിലും, ജനങ്ങളുടെയിടയില്‍ വിഭാഗീയത വളര്‍ത്താനും രാജ്യത്ത് അസന്തുലിതാവസ്ഥയും അരാജകത്വവും സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ.
കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അവസരം ഉണ്ടാക്കാതെ, എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കാനുള്ള സത്വരനടപടി സ്വീകരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."