മുട്ടമ്പലത്തെ സ്വകാര്യ ഫ്‌ളാറ്റ്
ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം: മനുഷ്യാവകാശ കമ്മീഷന്‍കോട്ടയം: മുട്ടമ്പലത്ത് നിര്‍മിക്കുന്ന സ്വകാര്യഫ്‌ളാറ്റ് സമുച്ചയത്തിനെതിരേ നാട്ടുകാര്‍ ഫയല്‍ ചെയ്ത കേസില്‍ കേരളാ ഹൈക്കോടതി പാസാക്കുന്ന ഉത്തരവ് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കോട്ടയം നഗരസഭക്കാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയത്. മുട്ടമ്പലം സ്വദേശി ജേക്കബ് എബ്രഹാം ഫയല്‍ ചെയ്ത കേസിലാണ് നടപടി. നിര്‍മാണത്തിലിരിക്കുന്ന കൂറ്റന്‍ സമുച്ചയം തങ്ങളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നു എന്നാണ് പരാതി.
കമ്മീഷന്‍ ആര്‍.ഡി.ഒ, നഗരസഭ എന്നിവരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. നഗരാസൂത്രണം, ദേശീയപാതാ അതോറിറ്റി എന്നിവിടങ്ങളില്‍ നിന്ന് ഫ്‌ളാറ്റ് നിര്‍മിക്കാനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ വാങ്ങിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് കര്‍ശനമായും നടപ്പിലാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."