മദ്യം നുണഞ്ഞ് അഞ്ചാം ക്ലാസുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായി
പടിഞ്ഞാറങ്ങാടി: തൃത്താല അന്യസംസ്ഥാന തൊഴിലാളികളുടെ മദ്യപാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നു. സ്‌കൂളുകള്‍ക്കടുത്തുള്ള കോര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവരുടെ മദ്യപാനമാണ് കൂടുതല്‍ ഭീഷണിയാകുന്നത്. ഇവര്‍ കഴിക്കുന്ന മദ്യത്തിന്റെ ബാക്കി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനിടയാവുകയും, വിദ്യാര്‍ഥികള്‍ കഴിക്കുകയും ചെയ്യുന്നതാണ് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നത്.
ഭൗതിക വിദ്യഭ്യാസം കരസ്ഥമാക്കാന്‍ വീട് വിട്ടിറങ്ങുന്ന വിദ്യാര്‍ഥികള്‍ മദ്യപാനത്തിന്ന് അടിമപ്പെടുന്ന അവസ്ഥ വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും, മറ്റും താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാണ്.
സ്‌കൂള്‍ അധികൃതരും, രക്ഷിതാക്കളും ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് വന്‍ ദുരന്തമായിരിക്കും. ലഹരി വസ്തുക്കള്‍ ഒരു തവണ നുണഞ്ഞാല്‍ വീണ്ടും അതിലേക്ക് താല്‍പര്യം വരുന്നത് കുട്ടികള്‍ വീണ്ടും ഇത്തരം മദ്യം ലഭിക്കുന്ന ഇടങ്ങള്‍ തേടിപ്പോകുന്നതിന്ന് കാരണമാകും.
കഴിഞ്ഞ ദിവസമാണ് തൃത്താല എം.സി.എം ഗവ. സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം തരം വിദ്യാര്‍ഥി സ്‌കൂള്‍ ഗ്രൗണ്ടിന്റെ തൊട്ടടുത്ത കോര്‍ട്ടേഴ്‌സില്‍ താമസക്കാരായ അന്യ സംസ്ഥാന തൊഴിലാളികള്‍ കഴിച്ച മദ്യത്തിന്റെ ബാക്കി എടുത്ത് കഴിച്ചത്.
സംഭവം നടന്നത് ഇങ്ങനെ സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് ശേഷം വീട്ടിലേക്ക് പോകുന്ന വഴിയാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ ഉപേക്ഷിച്ച മദ്യത്തിന്റെ അവശിഷ്ടങ്ങള്‍ കാണുന്നത്. ഉടന്‍ തന്നെ ഒരു കുപ്പിയിലെ പകുതിയോളം ബാക്കി വന്ന മദ്യം വിദ്യാര്‍ഥി എടുത്ത് വായയിലേക്ക് ഒഴിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സഹപാഠികളാണ് വിഷയം അധ്യാപകരെ അറിയിച്ചത്. അതോടെ അധ്യാപകര്‍ കുട്ടിയെ വിളിച്ചെങ്കിലും വീട്ടിലേക്ക് ഓടിപ്പോവുകയാണ് ചെയ്തത്. കുടിച്ച ഉടനെ എനിക്ക് തലവേദനിക്കുന്നെന്നും, മറ്റും കഴിച്ച കുട്ടി പറഞ്ഞു എന്നും സഹപാഠികള്‍ പറഞ്ഞു.
ഇത്തരത്തില്‍ കുട്ടികള്‍ക്ക് മദ്യം ലഭ്യമാവുകയും, കുട്ടികള്‍ കുടിക്കാന്‍ ഇടവരികയും ചെയ്യുന്ന അവസരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."