കടലാസിലൊതുങ്ങി കോട്ടായിയിലെ ബസ്സ്റ്റാന്‍ഡ് നിര്‍മാണം സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്
കോട്ടായി: പാലക്കാട് പെരുങ്ങോട്ടുകുര്‍ശ്ശിയിലെ പ്രധാന കവലയായ കോട്ടായിയില്‍ ബസ്സ്റ്റാന്‍ഡെന്നത് സ്വപ്നം മാത്രമാകുന്നു. പാലക്കാട്, കുഴല്‍മന്ദം, പെരുങ്ങോട്ടകുര്‍ശ്ശി റോഡുകള്‍ സംഗമിക്കുന്ന കവലയില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ പോലുമില്ലാത്തത് കാലങ്ങളായി യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പറളി, മങ്കര ഭാഗത്ത് നിന്നും കുഴല്‍മന്ദം, കോട്ടായി, പെരിങ്ങോട്ടുകുര്‍ശ്ശി ഭാഗത്തേക്ക് പാലക്കാട് നിന്നും കോട്ടായി, പെരിങ്ങോട്ടുകുര്‍ശ്ശി, തിരുവില്വാമല ഭാഗത്തേക്കും കുഴല്‍മന്ദം ഭാഗത്ത് നിന്നും തിരുവില്വാമല, പറളി, മങ്കര വഴി ഒറ്റപ്പാലം ഭാഗത്തേക്കുമായി നൂറുക്കണക്കിനു ബസുകളാണ് ദിനംപ്രതി കോട്ടായി ജങ്ഷന്‍ വഴി കടന്നുപോകുന്നത്. കോട്ടായില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് പഞ്ചായത്തിനു സമീപം സ്ഥലമേറ്റെടുത്തിട്ടുണ്ടെങ്കലും നിര്‍മാണ പ്രവര്‍ത്തികള്‍ കടലാസിലൊതുങ്ങുകയാണ്.
ബസ്സ്റ്റാന്‍ഡില്ലാത്തതിനാല്‍ രാത്രയില്‍ യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ റോഡിന്റെ പലഭാഗങ്ങളിലാണ് നിര്‍ത്തിയിടുന്നത്. മാത്രമല്ല യാത്ര കഴിഞ്ഞിറങ്ങുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കലും പ്രതിസന്ധിയിലാണ്. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിച്ചാല്‍ വരുമാന മാര്‍ഗമാവും. നിര്‍മാണത്തിലെ പ്രതിസന്ധികള്‍ മറികടന്ന് കോട്ടായിയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുകയെന്ന ആവശ്യത്തിനെതിരേ അധികൃതര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയാണ്. പാലക്കാട്, കുളപ്പുള്ളി സംസ്ഥാന പാതയെയും പാലക്കാട് തൃശൂര്‍ ദേശീയ പാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കവലയായിട്ടും പതിറ്റാണ്ടുകളായി കോട്ടായിയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."