ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്ന്
ആലത്തൂര്‍: പ്രവര്‍ത്തന സജ്ജമായ മോഡേണ്‍ റൈസ്മില്‍ തുറന്ന്് പ്രവര്‍ത്തിക്കണമെന്ന് സി.പി.ഐ പഞ്ചായത്ത് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പൂട്ടിക്കിടക്കുന്ന മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ തുക അനുവദിച്ച് ഓണത്തിന് മുമ്പ് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുക, അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനത്തിന് സജ്ജമായ റൈസ്മില്‍ ആരംഭിക്കുന്നതിന് സാങ്കേതിക കാരണങ്ങളുടെ പേരില്‍ പ്രവര്‍ത്തനം വൈകിപ്പിക്കുന്ന നടപടിയില്‍ യോഗം കുറ്റപ്പെടുത്തി.
വെയര്‍ഹൗസിങ് കോര്പ്പറേഷന് എത്രയും പെട്ടെന്ന് ഈ സ്ഥാപനം തുറക്കാന്‍ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ടു.
2008ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന് ഉദ്്ഘാടനം ചെയ്ത ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ രണ്ടു വര്‍ഷം മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ.
2010 മുതല്‍ നഷ്ടത്തിലാണെന്ന കാരണത്താല്‍ പൂട്ടിക്കിടപ്പാണ്. ആലത്തൂരില്‍ ഉത്പാദിപ്പിക്കുന്ന നെല്ല് അരിയാക്കണമെന്ന ഉദ്യേശത്തോട് കൂടി സ്ഥാപിച്ചതാണ് വിവിധ സൗകര്യങ്ങളുള്ള ഈ റൈസ്മില്‍.
അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്്. ഒന്നാംവിള കൊയ്ത്തിന് മുമ്പ് പ്രവര്‍ത്തനമാരംഭിച്ചാല്‍ കര്‍ഷകരുടെ നെല്ല് സംഭരണത്തിനും സിവില്‍ സപ്ലെസ് വകുപ്പ് അരി വിതരണത്തിനും ഗുണകരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."