HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് മതസ്വാതന്ത്ര്യ സംരക്ഷണറാലി ഇന്ന്

  
backup
August 25 2017 | 02:08 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4-5


പാലക്കാട്: ഫാസിസ്റ്റ് അജണ്ടകള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം മുതല്‍ ആള്‍ക്കൂട്ട ആക്രമണം വരെ സംഘ്പരിവാര്‍ പരീക്ഷിച്ചു വരികയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. വര്‍ഗീയ സ്വഭാവമുള്ള ഇത്തരം പ്രശ്‌നങ്ങളെ നിക്ഷപക്ഷമായി സമീപിക്കുന്നതിലുള്ള പൊലിസിന്റെ അലംഭാവം ഇതിനകം വ്യക്തമായി കഴിഞ്ഞു.
ഇത് സംഘപരിവാര്‍ അക്രമികള്‍ക്ക് ധൈര്യം പകരുന്നതും മുസ്‌ലിംകളിലെ ചെറു വിഭാഗമായ പ്രകോപന സമിതികള്‍ക്ക് അവസരം നല്‍കുന്നതാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്ന ഇത്തരം സാഹചര്യത്തെ സഗൗരവം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. വിദ്വേഷ രാഷ്ട്രീയത്തിലൂടെ ലാഭം കൊതിക്കുന്ന ഈ പരസ്പര സഹായ സഹകരണ സംഘത്തിനെതിരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. എന്നാല്‍ പ്രശ്‌നങ്ങളെ വര്‍ഗീമായി സമീപിക്കുന്ന ഇരുവിഭാഗത്തിനും സഹായകമാണ് പൊലിസിന്റെ ഇരട്ട മുഖം.
മത നിരപേക്ഷ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സംസ്ഥാന സര്‍ക്കാരും സമീപനങ്ങളില്‍ ഈ ദ്വിമുഖം പ്രകടമാക്കുന്നുണ്ട്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും വിശ്വസിച്ച മതം പ്രചരിപ്പിക്കാനും സ്വതന്ത്ര്യവും അവകാശവുമുള്ള നമ്മുടെ നാട്ടില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഭരണഘടന അനുവദിച്ച് നല്‍കുന്ന മൗലികാവകാശ തത്വങ്ങളുടെ മേല്‍ കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്നു വൈകിട്ട് നാലിന് മതസ്വാതന്ത്ര്യ സംരക്ഷണറാലി സംഘടിപ്പിക്കുന്നു.
പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസ്വതന്ത്ര്യ സംരക്ഷണ റാലി ഇന്ന് വൈകിട്ട് നാലിന് മഞ്ഞക്കുളം ജങ്ഷനില്‍ നിന്ന് ആരംഭിച്ച് സ്റ്റേഡിയം ഗ്രൗണ്ട് പരിസരത്ത് സമാപിക്കും.
റാലിക്ക് എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്യും. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലെക്കിടി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, സി. മുഹമ്മദലി ഫൈസി, കെ.സി. അബൂബക്കര്‍ ദാരിമി, സുലൈമാന്‍ ദാരിമി, സി. മുഹമ്മദ്കുട്ടി ഫൈസി, ഷമീര്‍ ഫൈസി കോട്ടോപ്പാടം, ഫാറൂഖ് തങ്ങള്‍ ഇരുമ്പകശ്ശേരി, അലിയാര്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, നിസാബുദ്ധീന്‍ ഫൈസി, റഹീം ഫൈസി, അന്‍വര്‍ സ്വാദിഖ് ഫൈസി, കാദര്‍ ഫൈസി തലക്കശ്ശേരി, ആരിഫ് ഫൈസി തിരുവേഗപ്പുറ, കുഞ്ഞിമുഹമ്മദ് ഫൈസി മോളൂര്‍, മുഷ്താഖ് മാസ്റ്റര്‍ ഒറ്റപ്പാലം, ഹിബത്തുള്ള മാസ്റ്റര്‍ മാരായമംഗലം, ഷമീര്‍ മാസ്റ്റര്‍, ബാബു മാസ്റ്റര്‍ കാട്ടുകുളം, അസ്‌ക്കറലി കരിമ്പ, ഷാഫി ഫൈസി കോല്‍പ്പാടം, ഇബ്രാഹീം ഫൈസി പരുതൂര്‍, സലാം അശ്‌റഫി വിളത്തൂര്‍, നിഷാദ് പട്ടാമ്പി, സലാം ഫൈസി നെല്ലായ, ആബിദ് ഫൈസി നാട്ടുകല്‍, കബീര്‍ അന്‍വരി നാട്ടുകല്‍, സയ്യിദ് ഹിഷാം തങ്ങള്‍ വല്ലപ്പുഴ, അബ്ദുറഹ്മാന്‍ മരുതൂര്‍, കാജാ ദാരിമി, സൈനുദ്ദീന്‍ മന്നാനി, ഹുസൈന്‍ മന്നാനി, പി.ടി. ഹംസ ഫൈസി സജീര്‍ പേഴുംകര സംസാരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  21 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  21 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  21 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  21 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  21 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  21 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  21 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  21 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  21 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  21 days ago