ഓണപ്പൂ വിപണിയില്‍ തമിഴ് ആധിപത്യം; പൂക്കള്‍ക്ക് പൊള്ളുന്ന വില
ആനക്കര: ഓണം വരവായി. വിപണിയില്‍ ഓണപ്പൂക്കള്‍ക്ക് പൊള്ളും വില. ജി.എസ്.ടിയുടെ പേരില്‍ കേരളത്തില്‍ തൊട്ടതിനൊക്കെ വാനം മുട്ടെ വില ഉയര്‍ന്നപ്പോള്‍ പിന്നെ എന്തിനാ പൂക്കള്‍ക്ക് മാത്രം വിലകുറക്കുന്നതെന്തിനെന്ന നിലപാടിലാണ് മൊത്ത വ്യാപാരികള്‍. ഇത്തവണ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് എത്തിയ പൂക്കള്‍ക്ക് നല്ല വില നല്‍കേണ്ട അവസ്ഥയാണ്. ഓണനാളുകളില്‍ മുറ്റത്ത് തീര്‍ക്കുന്ന പൂക്കളങ്ങള്‍ക്ക് മലയാളികള്‍ വരവുപൂക്കളെയാണ് ആശ്രയിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തിന്റെ ഒന്നും രണ്ടും ഇരട്ടിയാണ് തുടക്കത്തില്‍ തന്നെ കിലോക്ക് 300 രൂപ മുതല്‍ 500 രൂപ വരെയാണ് വില. കഴിഞ്ഞ വര്‍ഷം കിലോവിന് 150 രൂപമുതല്‍ 200 രൂപവരെയായിരുന്നു വില. അത്തത്തിന്റെ തലേ ദിവസം തന്നെ പൊള്ളുന്ന വിലയുമായിട്ടാണ് വിപണി ഉണര്‍ന്നത്. വരും നാളുകളില്‍ പൂവില ഇനിയും ഉയരുമെന്ന് കച്ചവടക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കാലങ്ങളില്‍ പട്ടണങ്ങളിലും ജോലിത്തിരക്കുമുള്ള കുടുംബങ്ങളാണ് കൂടുതലായി വരവ് പൂക്കള്‍ വാങ്ങിയിരുന്നത്. ഇന്ന് ഇത് മാറി ഗ്രാമങ്ങളിലുള്ളവരും വരവ് പൂക്കളെയാണ് ആശ്രയിക്കുന്നത്.
പൂക്കള്‍ പറിക്കാന്‍ നേരമില്ലാത്ത കുട്ടികള്‍ ജോലികഴിഞ്ഞ് വരുമ്പോള്‍ മാതാപിതാക്കളോട് പൂക്കള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കച്ചവടക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് പൂവില്‍പനക്കായി സ്ത്രീകളാണ് എത്തിയിട്ടുളളത്. വിവിധകളറിലുളള ജമന്തി കിലോവിന് 400, അരളി 500, വാടാമല്ലി 200, ചെണ്ടുമല്ലി 200 മുതല്‍ 300 വരെ, കോഴിപ്പുവ്വ് 300 രൂപ എന്നിങ്ങനെയാണ് കിലോവിന് പൂക്കളുടെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."