മിണാലൂര്‍ അടിപ്പാത നിര്‍മാണം പുനരാരംഭിക്കാന്‍ ധാരണ: ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചു
വടക്കാഞ്ചേരി : സാങ്കേതിക നൂലാമാലകളില്‍ പെട്ട് പാതി വഴിയില്‍ നിര്‍മ്മാണം സ്തംഭിച്ച് കിടക്കുന്ന മിണാലൂര്‍ റെയില്‍വേ അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ധാരണ. ഇതിന് മുന്നോടിയായി റെയില്‍വേ വൈദ്യുതി റവന്യൂ നഗരസഭ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
70 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിയ്ക്കുന്ന അപ്രോച്ച് റോഡിന് തടസമായി നിന്നിരുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിയ്ക്കുന്നതിന് റെയില്‍വേ വൈദ്യൂതി ബോര്‍ഡില്‍ ആവശ്യമായ തുക കെട്ടിവെച്ചു.
പുറമ്പോക്ക് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ നടക്കുന്ന നഗരസഭ യോഗത്തില്‍ കൈ കൊള്ളും. നിര്‍മ്മാണം ആരംഭിയ്ക്കുന്നതോടെ അടിപ്പാതയോട് ചേര്‍ന്നുള്ള മിണാലൂര്‍ മെഡിയ്ക്കല്‍ കോളജ് റോഡ് പൂര്‍ണ്ണമായും അടക്കും.
ഓണം കഴിഞ്ഞാലുടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിയ്ക്കുന്നതിനാണ് തീരുമാനം. രണ്ടര മാസം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിയ്ക്കുമെന്ന് നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍ അറിയിച്ചു.
റെയില്‍വേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. ഹരിദാസ്, സീനിയര്‍ എന്‍ജിനീയര്‍ സുനില്‍കുമാര്‍, കെ.എസ്.ഇ.ബി സബ്ബ് എന്‍ജിനീയര്‍ സിജു ജോസഫ്, വില്ലേജ് ഓഫീസര്‍ സി. സന്തോഷ്, നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, വികസന സമിതി കണ്‍വീനര്‍ കെ. ശ്രീകുമാര്‍ ന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."