പി.സി കോയമോന്‍ ഹാജി അനുസ്മരണം
ചാവക്കാട്: മുസ്‌ലീംലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പി.സി. കോയമോന്‍ ഹാജി അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മത്‌സ്യതൊഴിലാളികളുടെ ഇടയില്‍ വലിയ ആദരവ് നേടിയ പി.സി കോയമോന്‍ ഹാജി സാധാരണക്കാരന്റെ മനസറിഞ്ഞ നേതാവായിരുന്നുവെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.
മേഖലില്‍ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ നേതാവിനെയാണ് നഷ്ടപെട്ടതെന്നും തങ്ങള്‍ പറഞ്ഞു. മുസ്‌ലീം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തെക്കരകത്ത് കരീം ഹാജി, കെ.പി.സി.സി. സെക്രട്ടറി വി.ബലറാം, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, വൈസ് പ്രസിഡന്റ് കെ.എ. ഹാറൂണ്‍ റഷീദ്, വി. മുഹമ്മദ് ബഷീര്‍, കെ.വി. അഷ്‌റഫ്, ഷെഫീക് ഫൈസി, മൂസക്കുട്ടി ഹാജി, പി.വി ഉമ്മര്‍ കുഞ്ഞി,പി.എം. മുജീബ്, ആര്‍.കെ ഇസ്മായില്‍,ബി. കെ. സുബൈര്‍ തങ്ങള്‍, ഡോ. പി.സി ബദറുദുജ തുടങ്ങിയവര്‍ സംസ3രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."