ശിവപ്രസാദിന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന്
വാടാനപ്പള്ളി : ചേറ്റുവ ഹാര്‍ബറില്‍ വള്ളത്തില്‍ നിന്നും മത്സ്യം ലേല പുരയിലേക്ക് വിതരണം നടത്തുന്നതിനിടയില്‍ വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് വഞ്ചിക്കടവ് സ്വദേശി പടമാട്ടുമ്മല്‍ നടരാജന് മകന് ശിവപ്രസാദിന്റെ കുടുംബത്തിന് അടിയന്തിരമായി ഫിഷറീസ് വകുപ്പും ക്ഷേമനിധി ബോഡും സര്‍ക്കാറും അടിയന്തിര സാമ്പത്തിക സഹായം അനുവധിക്കണമെന്ന് ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ കക്ഷി നേതാവ് ഇര്‍ഷാദ് കെ.ചേറ്റുവ ,മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി യു.കെ.പീതാംബരന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കാര്യാട്ട്, ഐ.എന്‍.ടി.യു.സി ചേറ്റുവ ഹാര്‍ബര്‍ യൂണിയന് പ്രസിഡന്റ് സി.എസ് നാരായണന് എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
ഭാര്യയും രണ്ട് പെണ്മക്കളുമടങ്ങുന്ന നിരാലംബരായ ധീവര, വാല സമുദായങ്കങ്ങളായ മത്സ്യതൊഴിലാളി കുടുംബത്തിന്ന് പൂര്‍ണമായ സര്‍ക്കാര്‍ സംരക്ഷണം ലഭ്യമാകാന്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."