ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം ഓഫിസ് ഉദ്ഘാടനം നാളെ
പുതുക്കാട്: പ്രവാസികളുടെ പുനരധിവാസം, ക്ഷേമം എന്നിവ ലക്ഷ്യമാക്കി ആമ്പല്ലൂരില്‍ ആരംഭിക്കുന്ന കൊടകര ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനം നാളെ പകല്‍ നാലിന് ആമ്പല്ലൂര്‍ പൈനാടത്ത് ബില്‍ഡിങ്ങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രവാസി സഹകരണ സംഘം പ്രസിഡന്റ് പി സൈദാലിക്കുട്ടി നിര്‍വ്വഹിക്കും. മുകുന്ദപുരം താലൂക്ക് സഹകരണ യൂണിയന് മുന്‍ ചെയര്മാന് പി.കെ ശിവരാമന് മുഖ്യാതിഥിയും പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്മാന് പി.ടി കുഞ്ഞിമുഹമ്മദ് അധ്യക്ഷനുമാവും. സഹകരണ സംഘം പ്രസിഡന്റ് എം.കെ ശശിധരന്, ഭരണസമിതി അംഗങ്ങളായ മുഹമ്മദാലി കുയിലന്തൊടി, സുരേഷ് കല്ലിങ്ങപ്പുറം, ജിബി സിജോ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."