ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ ജൈവ കവചം വുമണ്‍ ഇന്‍ ടെക്‌നോളജി അവാര്‍ഡ് സഹൃദയക്ക്
കൊടകര: മത്സ്യ സംസ്‌കരണ മേഖലയിലെ മാലിന്യം ഉപയോഗിച്ച് ഭക്ഷ്യ വസ്തുക്കള്‍ ദീര്‍ഘ കാലം സൂക്ഷിക്കാന്‍ സാധിക്കുന്ന ജൈവ കവചം 'കൈറ്റോ റാപ്പറുമായി' സഹൃദയയിലെ വിദ്യാര്‍ഥിനികള്‍. ഈ പ്രൊജക്ടിന് ഐ.ഐ.ടി ഡല്‍ഹിയില്‍ വച്ച് നടന്ന ദേശീയ ടെക്ടോപ്പ് മത്സരത്തില്‍ സാങ്കേതിക രംഗത്തെ മികവുറ്റ സ്ത്രീകള്‍ക്കുള്ള വുമണ്‍ ഇന്‍ ടെക്‌നോളജി അവാര്‍ഡ് ലഭിച്ചു.
ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ കവച കടല്‍ ജീവികളുടെ പുറം തോടും മറ്റ് ഭാഗങ്ങളും നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം മണ്ണില്‍ അലിയും എങ്കിലും ഇവ കുമിഞ്ഞ് കൂടുന്നതിനാല്‍ മാലിന്യം അഴുകാന്‍ കൂടുതല്‍ സമയമെടുക്കുകയും രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ഈ മാലിന്യം ഉപയോഗിച്ചാണ് കൈറ്റോ റാപ്പര്‍ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുവായ കൈറ്റോസാന്‍ വേര്‍തിരിച്ചെടുക്കുന്നത്. വലിയ സാങ്കേതിക വിദ്യയുടെയോ യന്ത്രങ്ങളുടെയോ സഹായമില്ലാതെ തന്നെ കൈറ്റോസാന്‍ നിര്‍മിക്കുന്നതിനുള്ള രീതി വിദ്യാര്‍ഥിനികള്‍ വികസിപ്പിച്ചിട്ടുണ്ട്. അതിനാല്‍ കുടുംബശ്രീ പോലുള്ള സംഘങ്ങള്‍ക്ക് വരെ ഇത് നിര്‍മിക്കാനാകും. കൈറ്റോറാപ്പര്‍ എന്നത് വളരെ ലോലമായ സുതാര്യമായ ജൈവ പാളിയാണ്. സൂക്ഷ്മാണുക്കളെ തടയുന്ന ഈ പാളി യാതൊരു വിധത്തിലുള്ള വിഷാംശമില്ലാത്തതുമാണ്. സാധാരണ ഫ്രിഡ്ജില്‍ വെച്ചൊ രാസവസ്തുക്കള്‍ ഉപയോഗിച്ചൊ സൂക്ഷിക്കുന്ന പഴങ്ങളും പച്ചക്കറികളും കൈറ്റോ റാപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ മൂന്നാഴ്ചയില്‍ കൂടുതല്‍ പുതുമ നഷ്ടപ്പെടാതെ ഇരിക്കും. ആരോഗ്യത്തിന് ഹാനികരവുമല്ല. വെറും പച്ചവെള്ളത്തില്‍ കഴുകിയാല്‍ മാത്രം മതി ഈ പാളി അലിഞ്ഞില്ലാതാകും. മീറ്ററിന് 65 രൂപ ഇപ്പോള്‍ നിര്‍മാണ ചിലവ് വരുന്ന കൈറ്റോറാപ്പര്‍ വ്യവസായ അടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ ചിലവ് വളരെ കുറക്കാനാകും.
സഹൃദയ എന്‍ജിനീയറിംഗ് കോളജിലെ ബയോടെക്‌നോളജി വിദ്യാര്‍ഥിനികളായ അനീറ്റ സണ്ണി, അലീന സെബാസ്റ്റിയന്‍, സ്വാതി, ജീന എലിസബത്ത് രാജന്‍ എന്നിവരാണ് പ്രൊഫ.സ്മീര തോമസ്സിന്റെ മേല്‍നോട്ടത്തില്‍ ഈ പ്രൊജക്ട് തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."