ജില്ലാ സമ്മേളനം നാളെ
കയ്പമംഗലം: പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ഇന്ത്യയുടെ തൃശൂര്‍ ജില്ലാ സമ്മേളനം നാളെ പെരിഞ്ഞനത്ത് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികള്‍ക്കും പെന്ഷന് നല്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രവാസി അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചക്ക് രണ്ടിന് പെരിഞ്ഞനം ജലാലിയ മദ്രസാ ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം ഇ.ടി ടൈസന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി സക്കറിയ തോമസ് അവാര്‍ഡ് ദാനവും പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് പെന്ഷന് വിതരണവും നടത്തും. ജില്ലാ സെക്രട്ടറി യു.കെ വിദ്യാസാഗര്‍, വൈസ് പ്രസിഡന്റ് കെ.ജി ശശിധരന്, ട്രഷറര്‍ ഇ.സി സദാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."