വാള് വീശി ഭീഷണി ജോണി കൊലക്കേസ് പ്രതികള്‍ ഉള്‍പെടെ രണ്ട് പേര്‍ അറസ്റ്റില്‍
അന്തിക്കാട്: കടം വാങ്ങിയ 17 ലക്ഷം രൂപ ആവശ്യപെട്ട് വീട്ടിലെത്തിയവര്‍ കുടുബനാഥനെയും സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനേയും വാള് വീശി ഭീഷണി പെടുത്തി. ചേറ്റുവ സ്വദേശികളായ പോക്കാക്കില്ലത്ത് അഷറഫ്(41), പുത്തന്‍വീട്ടില്‍ അബദുള്‍ ബുഷറ് (40) ആണ് കണ്ടശാങ്കടവ് താനാപാടം പുതിയവീട്ടില്‍ ഇക്ബാല്‍ (47)നെയും സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ ഇര്‍ഫാനെയും വീട്ടിലെത്തി ഭീഷണിപെടുത്തിയത്. ഇര്‍ഫാന്റെ മുഖത്ത് അടിച്ചതിനെ തുടര്‍ന്ന് ചുണ്ടില്‍ പൊട്ടലുണ്ട്. ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നെത്തിയ അന്തിക്കാട് പൊലിസ് വാള് വീശിയ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. മക്കളുടെ പഠനാവശ്യത്തിനും മറ്റുമായി ഇഖ്ബാല്‍, അഷറഫില്‍ നിന്ന് കടമായി വാങ്ങിയ 17 ലക്ഷം രൂപ തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇത് നിലനില്‍ക്കെ കുറച്ച് പണം നല്‍കിയാല്‍ പരാതി പിന്‍വലിക്കാം എന്ന ധാരണയില്‍ പണം നല്‍കുന്നതിന് ഇഖ്ബാല്‍ പറഞ്ഞ അവധികള്‍ തെറ്റിച്ചത് ചോദ്യം ചെയ്യുന്നതിനായി സഹായി ബുഷറുമൊത്ത് വ്യാഴാഴ്ച രാവിലെ ഇഖ്ബാലിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അഷറഫ് വാള്‍ വീശിയതെന്ന് പൊലിസ് പറഞ്ഞു. 2007 ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ചാവക്കാട്ടെ ജോണി വധകേസില്‍ പ്രധാന പ്രതിയാണ് അബദുള്‍ ബുഷറ്. വാടാനപ്പള്ളി, ചാവക്കാട് സ്റ്റേഷനുകളില്‍ വേറെയും നിരവധി കേസുകളുണ്ട്. 17.5 ലക്ഷം രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ക്രിമിനലുകള്‍ കണ്ടശാങ്കടവിലെ വീട്ടിലെത്തിയത്. ചാവക്കാട് കോടതിയില്‍ ഇത് സംബന്ധിച്ച് കേസും നിലവിലുണ്ട്. അഡീഷണല്‍ അന്തിക്കാട് എസ്.ഐ എസ്.ആര്‍ സനീഷ്, എ.എസ്.ഐ വിന്‍സെന്റ് ഇഗിനേഷ്യസ്, എ.എസ് ഐ രവി, സീനിയര്‍ സി.പി.ഒ കെ.ജെ അബ്ദുള്‍ സലാം, സി.പി.ഒ മാരായ പ്രേംലാല്‍, അജിത്ത് ന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."