HOME
DETAILS

മരണം പതിയിരിക്കുന്ന ചൂണ്ടല്‍ കേച്ചേരി സംസ്ഥാനപാത

  
backup
August 25, 2017 | 3:00 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b5%82%e0%b4%a3


കുന്നംകുളം: ചൂണ്ടല്‍ കേച്ചേരി സംസ്ഥാനപാതയില്‍ മരണങ്ങള്‍ പതിയിരിക്കുന്നു. റോഡിന്റെ അറ്റകുറ്റ പണികള്‍ ഏറ്റെടുക്കുന്ന കരാറുകാരുടെ അനാസ്ഥയും പ്രവര്‍ത്തി പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ പണക്കൊതിയുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നിരിക്കെ ഇതിനെതിരെ രംഗത്തിറങ്ങാന്‍ ഇതുവരെ ആരും തയ്യാറാകുന്നില്ല. വലിയ ദുരന്തങ്ങള്‍ക്ക് ശേഷം കണ്ണീരോടെ എത്തുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന ചടങ്ങുകള്‍ നടത്തി നീണ്ട പേജില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നതിനപ്പുറത്ത് പ്രത്യേകിച്ചൊന്നും ഇതുവരെ നടന്നില്ല. ഈ വര്‍ഷം കേച്ചേരി ചൂണ്ടല്‍ റോഡില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപെട്ടു.
അപകടത്തില്‍ സാരമായി പരിക്കേറ്റവര്‍ 50 ലേറെ. നിസ്സാര പരിക്കുകളും ഭാഗ്യം കൊണ്ട് രക്ഷപെടുന്നവരും അതിലേറെ. അപകടങ്ങള്‍ക്ക് കാരണമെന്ത് എന്ന് ആരും കാര്യമായി പരിശോധിക്കുന്നില്ല. അപകടങ്ങളില്‍ പെടുന്നതാകട്ടെ കൂടുതലും ഇരുചക്രവാഹനങ്ങളും. വ്യാഴാഴ്ച രാവിലെ വിമാനതാവളത്തിലേക്ക് പോവുകയായിരുന്ന കാര്‍ റോഡിലെ കുഴിയില്‍ ചാടി വയലിലേക്കിറങ്ങിയെങ്കിലും ആര്‍ക്കും കാര്യമായി പരിക്കേറ്റില്ല. ചൊവ്വാഴ്ച ഇതേ സ്ഥലത്ത് ഓമനി വാനും ബല്ലും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ദിവസവും മൂന്ന് മുതല്‍ അഞ്ച് വരേയുള്ള അപകടങ്ങള്‍ ഇവിടെ സാധാരണമാണ്. മരണമോ കൂടുതല്‍ പേര്‍ക്ക് പരിക്കോ ഉണ്ടങ്കില്‍ മാത്രമേ അത് പുറം ലോകം അറിയാറുള്ളൂ. ഓരോ അപകടവും മേഖലയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കും സൃഷ്ടിക്കുന്നു. റോഡിലെ കുഴിയടക്കാനും അറ്റകുറ്റപണികള്‍ക്കും പ്രതിവര്‍ഷം പണം ചിലവിടുന്നുണ്ടെങ്കിലും സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ തുപ്പലം തൊട്ട് കല്ലൊട്ടിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. റോഡില്‍ മെറ്റലിട്ട് അതിനു മുകളില്‍ കടലാസ്സൊട്ടിച്ചാണ് പ്രവര്‍ത്തി നടത്തുന്നത്. ഇത് പരിശോധിച്ച് ഫയലൊപ്പിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിവര്‍ഷം ചൂണ്ടല്‍ കേച്ചേരി റോഡില്‍ നടക്കുന്ന അപകടങ്ങളിലും വില്ലന്‍ റോഡ് തന്നെയാണ്. വശങ്ങളില്‍ പുല്ല് പിടിച്ച് റോഡിലേക്കിറങ്ങി റോഡ് കാണാതാകുന്നതും റോഡിലെ ചതി കുഴികളുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അപകടങ്ങളില്‍ മരിക്കുന്നവരേക്കാള്‍ ദുരന്തം അനുഭവിക്കുന്നത് പരിക്കേറ്റ ജീവിക്കുന്നവരാണ്. നിരന്തരം അപകടങ്ങള്‍ ഉണ്ടാവുകയും ഇതിന്റെ പേരില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ പെടുന്ന ഉദ്യോഗസ്ഥരുണ്ടായിട്ടും ഇതിന് പരിഹാരമുണ്ടാക്കാനാകുന്നില്ലെന്നതാണ് സങ്കടം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം 'ബൈ 2 ഗെറ്റ് 2' ഡീലും

uae
  •  16 days ago
No Image

ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു; അപകടം അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെ

Kerala
  •  16 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി

Kerala
  •  16 days ago
No Image

പെട്രോൾ-ഡീസൽ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

National
  •  16 days ago
No Image

ദുബൈയിലെ വൈദ്യുതി മുടക്കം പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം; ലോക റെക്കോർഡുമായി ദേവ

uae
  •  16 days ago
No Image

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ എ.ജി. പേരറിവാളൻ ഇനി അഭിഭാഷകൻ; തമിഴ്നാട് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു

National
  •  16 days ago
No Image

മലപ്പുറത്ത് പശുവിന് പുല്ലരിയുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു 

Kerala
  •  16 days ago
No Image

തൃശ്ശൂരിൽ കളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റു: നാല് കുട്ടികൾക്ക് പരുക്കേറ്റു

Kerala
  •  16 days ago
No Image

ഹോർമുസ് കടലിടുക്കിലെ സ്തംഭനം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  16 days ago
No Image

വയനാട് ടൗണ്‍ഷിപ്പ്; ഏഴു വീടുകളുടെ താക്കോല്‍ കൈമാറി

Kerala
  •  16 days ago