ഇന്‍ഷുറന്‍സ്: ഡി.എച്ച്.എഫ്.എല്ലും ധനലക്ഷ്മിയും കരാറായി
തിരുവനന്തപുരം: ധനലക്ഷ്മി ബാങ്ക് ഇനി ഡി.എച്ച്.എഫ്.എല്‍ പ്രാമേരിക്ക ലൈഫ് ഇന്‍ഷുറന്‍സിന്റെ ബാങ്ക് ഇഷുറന്‍സ് പാര്‍ട്ണര്‍. ഇതു സംബന്ധിച്ച ധനലക്ഷ്മി ബാങ്കുമായി ഡി.എച്ച്.എഫ്.എല്‍ കരാര്‍ ഒപ്പിട്ടു. ഇനി മുതല്‍ ധനലക്ഷ്മി ബാങ്കിന്റെ ശാഖകളിലൂടെ ഡി.പി.എല്‍.ഐയുടെ റീടെയിലും ഗ്രൂപ് ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളും ലഭിക്കും. ഡി.പി.എല്‍.ഐ ദക്ഷിണേന്ത്യയിലെ ബിസിനസ് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ധനലക്ഷ്മി ബാങ്കുമായി കൈകോര്‍ത്തത്.
കരാര്‍ അനുസരിച്ച് ധനലക്ഷ്മി ബാങ്ക് ഡി.പി.എല്‍.ഐയുടെ കോര്‍പറേറ്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് പ്രൊഡക്ടുകള്‍ ധനലക്ഷ്മി ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ലഭിക്കും. പുതിയ സഹകരണത്തിലൂടെ എന്ഷൂറന്സ് കൂടുതല്‍ ആഴത്തില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ധനലക്ഷ്മി ബാങ്ക് പുതിയ കരാറിലൂടെ ശ്രമിക്കുന്നതെന്ന് ചീഫ് ജനറല്‍ മാനേജര്‍ മണികണ്ഠന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."