HOME
DETAILS

തൊണ്ടയില്‍ മീന്‍മുള്ളുമായി ഈ കുട്ടി നടന്നത് രണ്ടു മാസം; ഒടുവില്‍ പുറത്തെടുത്ത് ഡോക്ടര്‍മാര്‍

  
backup
August 25, 2017 | 3:16 AM

%e0%b4%a4%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%ae


തിരുവനന്തപുരം: 2 മാസത്തിനു മുമ്പ് തൊണ്ടയില്‍ തറച്ച മുള്ള് ഡോക്ടര്‍മാരുടെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തപ്പോള്‍ മൂന്നരവയസ്സുകാരിക്ക് ലഭിച്ചത് ആശ്വാസത്തിന്റെ നിശ്വാസം. കൊല്ലം കാരംകോട് സ്വദേശികളായ റീന്‍ രാജേന്ദ്രന്റേയും ആതിരയുടേയും മകള്‍ ആരുഷി റീനിന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ മുള്ളാണ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പുറെത്തടുത്തത്.
ശ്വാസംമുട്ടല്‍, ശ്വസിക്കുമ്പോള്‍ ശബ്ദം എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെയാണ് ആരുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊണ്ടയിലെ അണുബാധയാകാം പ്രശ്‌നമെന്ന നിഗമനത്തിലായിരുന്നു ഡോക്ടര്‍മാര്‍.
ദീര്‍ഘനാളത്തെ ചികിത്സ ഫലംകാണാതാകുകയും നെഞ്ചിന്റെ ഭാഗത്തു നീരുണ്ടാകുകയും ചെയ്തു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രശസ്തമായ മിക്ക ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് അജ്ഞാത രോഗത്തിന്റെ കാരണം കണ്ടെത്താനുള്ള അവസാന അടവ് എന്ന നിലയില്‍ രക്ഷിതാക്കള്‍ തിരുവനന്തപുരം എസ്.എ.ടിയില്‍ എത്തിയത്. വിശദമായ പരിശോധനയില്‍ കുട്ടിക്ക് ശ്വാസോഛ്വാസത്തിന് തടസമുള്ളതായി കണ്ടെത്തി. എക്‌സ്‌റേ പരിശോധനയില്‍ ശ്വാസനാളത്തില്‍ എന്തോ ആഴത്തില്‍ തറച്ചിട്ടുണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഇതോടെ സങ്കീര്‍ണമായ ശസ്ത്രക്രിയകളിലേക്ക് ഡോക്ടര്‍മാര്‍ കടക്കുകയായിരുന്നു.
കഴിഞ്ഞ 17-ാം തിയതി കുട്ടിക്ക് ബ്രോങ്കോസ്‌കോപ്പി നടത്തിയപ്പോഴാണ് മീന്‍മുള്ളാണ് തൊണ്ടയില്‍ തറച്ചിരിക്കുന്നത് എന്നറിഞ്ഞത്. വിശദമായ ചികിത്സയ്ക്കുശേഷം ഡോക്ടര്‍മാര്‍ കുട്ടിയെ സാധാരണ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരികയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  28 minutes ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  37 minutes ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  an hour ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  an hour ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  2 hours ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 hours ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  2 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  3 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  3 hours ago