HOME
DETAILS

ഓണാഘോഷം ഗംഭീരമാക്കാനൊരുങ്ങി പ്രവാസി മലയാളികള്‍

  
backup
August 25, 2017 | 5:37 AM

onam-baharain

മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ ഓണാഘോഷം വിപുലമാക്കാനൊരുങ്ങുകയാണ് പ്രവാസി മലയാളികള്‍.

ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ' ശ്രാവണം 2017'ഓണാഘോഷങ്ങള്‍ക്ക് കേരള നിയമ സഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണടനക്കമുള്ള പ്രമുഖരെത്തുമെന്ന് സമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത ഗായകരായ പത്മശ്രീ ഡോ: കെ ജെ യേശുദാസ്, പത്മശ്രീ കെ എസ് ചിത്ര, ജി വേണുഗോപാല്‍, ഡോ: രാജന്‍ നമ്പ്യാര്‍, അപര്‍ണ ബാലമുരളി, ദേവി ചന്ദന, രൂപ രേവതി, അഖില തുടങ്ങി 50 ഓളം കലാകാരന്മാരും ഇത്തവണത്തെ ഓണാഘോഷത്തിനായി ബഹ്‌റൈനിലെത്തുന്നുണ്ട്.

ആഗസ്ത് 31 നാണ് ഓണാഘോഷങ്ങളുടെ കൊടിയേറ്റം നടക്കുക. തുടര്‍ന്ന് 150ഓളം സ്ത്രീകള്‍ അണി നിരക്കുന്ന മെഗാ തിരുവാതിര നടക്കും. കൂടാതെ സംഗീത നിശ, ചാക്യാര്‍ കൂത്ത്, പുലി കളി, ഘോഷയാത്ര തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളും ഇപ്രാവശ്യത്തെ ഓണാഘോഷ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശിവകുമാര്‍ കൊല്ലരോത്ത് അറിയിച്ചു.

ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബര്‍ ഒന്നിന് ലോകസഭാഗം എന്‍.കെ പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കും.
അടുത്ത ദിവസം പലഹാര മേളയോടെ ആരംഭിക്കുന്ന പരിപാടികള്‍ സെപ്റ്റംബര്‍ 15 വരെ നീണ്ടു നില്‍ക്കും.

സമാപന ദിവസം നടക്കുന്ന വിപുലമായ ഓണ സദ്യയോടെയാണ് ആഘോഷ പരിപാടികള്‍ അവസാനിക്കുക. സെപ്റ്റംബര്‍ 8ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കേരള സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.

തുടര്‍ന്ന് പത്മശ്രീ ഡോ: കെ ജെ യേശുദാസ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉണ്ടായിരിക്കും. സെപ്തംബര്‍ 15 ന് 5000 പേര്‍ക്ക് ഓണസദ്യഒരുക്കും. പഴയിടം മോഹനന്‍ നമ്പൂതിരി ഇതിന് നേതൃത്വം നല്‍കും.

ശങ്കര്‍ പള്ളൂര്‍ ജനറല്‍ കണ്‍വീനറും ബാബു സുരേഷ് ജനറല്‍ കോര്‍ഡി നേട്ടരും ആയുള്ള 250 പേര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 009733336 4417, 33115886 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

ബഹ്‌റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ മനാമയില്‍ വാര്‍ത്താസമ്മേളനത്തില്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പൊതുവികാരത്തിനൊപ്പം,ഹോർമുസ് തുറക്കണമെന്ന് ചൈന; സഊദിയുമായി ചർച്ച നടത്തി, ഇറാൻ-യുഎസ് ചർച്ചകൾക്കായി അമേരിക്കൻ സംഘം പാകിസ്താനിലേക്ക്

International
  •  13 minutes ago
No Image

യുഎഇയിൽ നാളെ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി എൻസിഎം 

uae
  •  14 minutes ago
No Image

ശ്രീലങ്കൻ നായകന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു വർഷത്തെ വിലക്ക്

Cricket
  •  27 minutes ago
No Image

ഇസ്‌റാഈല്‍- ലെബനാന്‍ രണ്ടാം ഘട്ട ചര്‍ച്ച വ്യാഴാഴ്ച്ച 

International
  •  30 minutes ago
No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി 

National
  •  an hour ago
No Image

യുഎഇയിൽ അട്ടിമറിക്ക് ശ്രമിച്ച ഭീകരസംഘം പിടിയിൽ; പിന്നിൽ ഇറാൻ ബന്ധമെന്ന് സുരക്ഷാ വിഭാഗം

uae
  •  an hour ago
No Image

അവസാനപന്തിൽ ഫോറടിച്ച് തിലകിന്റേ സെഞ്ചുറി; മുബൈയെ രക്ഷിച്ച് ഒറ്റയാൾ പോരാട്ടം,ഗുജറാത്തിന് മുന്നിൽ 200 റൺസ് ലക്ഷ്യം വെച്ച് മുംബൈ

Cricket
  •  an hour ago
No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  an hour ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  an hour ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  2 hours ago