നിയമം ലംഘിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള പിഴ ഉയര്‍ത്തി
തിരുവനന്തപുരം: നിയമം ലംഘിക്കുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കു ചുമത്തുന്ന പിഴ കുത്തനെ ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ (ഭേദഗതി) ബില്‍ നിയമസഭ പാസാക്കി.
നിയമവിരുദ്ധമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുകയോ ലൈസന്‍സില്ലാതെ മത്സ്യംപിടിക്കുകയോ ചെയ്താല്‍ നിലവില്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴ. പുതിയ നിയമമനുസരിച്ച് 100 കുതിരശക്തിക്കുമേലുള്ള യന്ത്രം ഘടിപ്പിച്ച ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴ ചുമത്തും. 10 മുതല്‍ 100 വരെ കുതിരശക്തിയുള്ളവയ്ക്ക് ഒരുലക്ഷം രൂപയായിരിക്കും പിഴ. പത്തിനു താഴെ കുതിരശക്തിയുള്ള യന്ത്രം ഘടിപ്പിച്ച ചെറിയ പരമ്പരാഗത വള്ളത്തിന് 10,000 രൂപ പിഴ ചുമത്തും.നിയമം ലംഘിക്കുന്ന ബോട്ടുകളിലെയും വള്ളങ്ങളിലെയും മീന്‍ പിടിച്ചെടുത്ത് ലേലംചെയ്യാനും വ്യവസ്ഥയുണ്ട്.
ലൈസന്‍സില്ലാത്ത ബോട്ട് യാര്‍ഡിനു രണ്ടര ലക്ഷം രൂപ പിഴ ചുമത്തും. അനുവദനീയമല്ലാത്ത വലിപ്പത്തിലുള്ള വലകള്‍ നിര്‍മിക്കുകയും രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വലനിര്‍മാണശാലകളും ഇത്ര തന്നെ പിഴ നല്‍കണം. അനുവദനീയമല്ലാത്ത നിറം പൂശുക, ലൈസന്‍സില്ലാത്ത സ്രാങ്കിനെയും ഡ്രൈവറെയും നിയോഗിക്കുക, സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കു വലിയ ബോട്ടുകള്‍ 25,000 രൂപ പിഴ നല്‍കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."