HOME
DETAILS

20 പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫിസര്‍

  
backup
August 25 2017 | 07:08 AM

20-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫിസര്‍മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള ഏഴാമതു പൊതുപരീക്ഷയ്ക്ക് അപേക്ഷിക്കാം. വിവിധ ബാങ്കുകളിലായി 3,247 ഒഴിവുകളാണുള്ളത്. www.ibps.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. 2017 ഓഗസ്റ്റ് ആറിനകം യോഗ്യത നേടിയിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ ഡിഗ്രിയുടെ വിജയശതമാനംകൂടി ചേര്‍ക്കണം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) ആണ് പരീക്ഷ നടത്തുന്നത്. രണ്ടു ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒക്‌ടോബര്‍ 7, 8, 14, 15 തിയതികളിലായി പ്രിലിമിനറി പരീക്ഷ നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍.
2017 ജൂലൈ ഒന്നിനു 20നും 30നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഉയര്‍ന്ന പ്രായത്തില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വിമുക്തഭടന്‍മാര്‍ക്ക് അഞ്ചും വര്‍ഷത്തെ ഇളവനുവദിക്കും.
600 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപയാണ്. മാസ്റ്റര്‍ വിസ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ഓഗസ്റ്റ് 26വരെയാണ് ഫീസടയ്‌ക്കേണ്ടത്.
പരീക്ഷാ രീതി, അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി, ഫീസ് തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാനപനത്തിലുണ്ട്. എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കു സൗജന്യ പരീക്ഷാ പരിശീലനത്തിന് അവസരമുണ്ട്. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള എസ്.സി, എസ്.ടി, മൈനോറിറ്റി അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദിഷ്ട കോളത്തില്‍ പരിശീലനത്തിനു തെരഞ്ഞെടുക്കുന്ന പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ രേഖപ്പെടുത്തണം. ട്രെയിനിങ് സെന്ററുകളുടെ പൂര്‍ണ പട്ടിക വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 26

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago