HOME
DETAILS
MAL
സ്കോഡ ഒക്ടാവിയയുടെ പുതിയ മുഖം
backup
August 25 2017 | 08:08 AM
ന്യൂഡല്‍ഹി: സ്കോഡയുടെ ഏറ്റവും ജനപ്രിയ വാഹനമായിരുന്ന ഒക്റ്റാവിയയുടെ ഏറ്റവും പുതിയ മോഡല്‍ അടുത്ത മാസം നിരത്തിലിറങ്ങും. ഒക്റ്റാവിയ ആര്.എസ് എന്ന പേരില്‍ സി.കെ.ഡി മോഡല്‍ ആകും എത്തുക. 23 ലക്ഷമാണ് ഇതിന് പ്രതീക്ഷിക്കുന്ന വില.
സ്കോഡയുടെ വി.ആര്.എസ് ലോഗോയുള്ള ബാഡ്ജുമായിട്ടാകും സ്കോഡ എത്തുക. മുന്നിലെ ഗ്രില്ലിലാകും വി.ആര്.എസ് എംബ്ലം ഉണ്ടാകുക.
ഇതിനു മുന്‍പ് സ്കോഡ ലോറയിലാണ് അവസാനമായി വി.ആര്.എസ് ബാഡ്ജ് ഉപയോഗിച്ചത്. ലോറ 2013ല്‍ കച്ചവടം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സ്കോഡയിലേക്ക് ഇത് കൈമാറ്റം ചെയ്യുന്നത്. മൂന്നാം തലമുറ സ്കോഡ ഒക്റ്റാവിയയാണ് ഇപ്പോള്‍ ഇറങ്ങുന്നത്. ഓഗസ്റ്റ് 30ന് ലോഞ്ച് ചെയ്ത് അടുത്ത മാസത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."