ഇന്‍ഫോസിസിലെ തുടക്കം 26ല്‍; 62ല്‍ വീണ്ടും- അക്കങ്ങളുടെ കളിയായി നിലേകിനിയുടെ ഔദ്യോഗിക ജീവിതം
ന്യൂഡല്‍ഹി: അക്കങ്ങള്‍ ചേര്‍ത്ത് ഒരു പൂര്‍ണ വൃത്തം വരച്ചിരിക്കുകയാണ് ഇന്‍ഫോസിസിന്റെ പുതിയ നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന് നന്ദന് നിലേകിനിയുടെ ജീവിതത്തില്‍. 26ാം വയസില്‍ ആദ്യമായി ഇന്‍ഫോസിസില്‍ എത്തിയ നിലേകിനി 62ാം വയസിലാണ് പുതിയ സ്ഥാനമേറ്റ് തിരിച്ചെത്തിയിരിക്കുന്നത്.
ട്വിറ്റര്‍ സന്ദേശം വഴിയാണ് നിലേകിനി തന്റെ ജീവിതത്തിലെ അക്കങ്ങളുടെ കളിയെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.
നന്ദന്റെ ട്വീറ്റിനെ അഭിനന്ദിച്ച് കൊണ്ട് നിരവധിപേരാണ് കഴിഞ്ഞ ദിവസം തന്നെ രംഗത്ത് വന്നത്. ട്വീറ്റില്‍ ഒരു പ്രൊഫഷണലിസത്തിന്റെ എല്ലാ ഊര്‍ജവും ആവേശവും ഉണ്ടെന്ന് പലരും ട്വീറ്റിന് മറുപടിയായി ചൂണ്ടിക്കാട്ടുന്നു.
2002 മാര്‍ച്ച് മുതല്‍ 2007 ഏപ്രില്‍ വരെ നന്ദന് നിലേകനി ഇന്‍ഫോസിസിന്റെ സി.ഇ.ഒ. പദവിയിലുണ്ടായിരുന്നു. പിന്നീട് വൈസ് ചെയര്‍മാനായി. 'ആധാര്‍' എന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് രൂപം നല്‍കാനുള്ള ദൗത്യവുമായി 2009ലാണ് അദ്ദേഹം ഇന്‍ഫോസിസ് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."