HOME
DETAILS
MAL
ഡെങ്കിപ്പനി: പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍
backup
August 25 2017 | 10:08 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍. ബുധനാഴ്ച്ചയാണ് പനിയെ തുടര്‍ന്ന് പ്രിയങ്കയെ ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനകളില്‍ പ്രയങ്കയ്ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
പ്രിയങ്കയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ 657 പേരാണ് ഇതുവരെ ഡെങ്കിപ്പനിക്കു ചികിത്സ തേടിയത്. തെക്കന്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."