ജപ്തിക്കിരയായ വൃദ്ധദമ്പതികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും: മന്ത്രി കടകംപള്ളി
മരട്: വീട് ജപ്തി ചെയ്യപ്പെട്ട വൃദ്ധ ദമ്പതികള്‍ക്ക് മൂന്നു മാസത്തെ സാവകാശത്തിനു ശേഷം പുതിയ വീടു നിര്‍മിച്ചു നല്കാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇന്നലെ രാവിലെ ജവഹര്‍ റോഡിലെ കോരങ്ങത്ത് വീട്ടില്‍ എത്തിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും വീട്ടില്‍നിന്ന് കൊണ്ടുപോയ സാധനങ്ങള്‍ തിരികെ ഏല്പ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും കലക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.
രാമനേയും ഭാര്യ വിലാസിനിയേയും മന്ത്രി ആശ്വസിപ്പിച്ചു. കണയന്നൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജൂഡി, പൂണിത്തുറ വില്ലേജ് ഓഫിസര്‍ ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ വീട്ടുപകരണങ്ങള്‍ വീട്ടുകാരെ ഏല്‍പ്പിച്ചു. മന്ത്രിയോടൊപ്പം പി.ടി തോമസ് എം.എല്‍.എയും വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."