HOME
DETAILS
MAL
വെമുലയുടെ മരണം: സര്‍വകലാശാലാ റിപ്പോര്‍ട്ട് വിദ്യാര്‍ഥികള്‍ കത്തിച്ചു
backup
August 25 2017 | 23:08 PM
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് സര്‍വകലാശാല നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് വിദ്യാര്‍ഥികള്‍ കത്തിച്ചു. ദലിത് ഗവേഷണ വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് നിരുത്തരവാദപരമായ രീതിയിലാണ് സര്‍വകലാശാല നിയോഗിച്ച അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷമാണ് രോഹിത് വെമുല സര്‍വകലാശാലാ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തത്. സര്‍വകലാശാല ഏകാംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ മാനസികമായ പിരിമുറുക്കവും വ്യക്തിപരമായ ചില പ്രശ്നങ്ങളുമാണ് വെമുലയുടെ മരണത്തിലേക്ക് നയിച്ചെതെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."