HOME
DETAILS

റിസോര്‍ട്ടിലെ എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ വക നോട്ടിസ്

  
backup
August 25 2017 | 23:08 PM

%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%ae


ചെന്നൈ: സര്‍ക്കാരിനെ വെല്ലുവിളിച്ച് പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറിയ 19 എം.എല്‍.എമാര്‍ക്ക് തമിഴ്‌നാട് സ്പീക്കര്‍ പി.ധനപാല്‍ നോട്ടിസ് അയച്ചു. കഴിഞ്ഞദിവസം എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് എസ്.രാജേന്ദ്രന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യരാക്കാതിരിക്കണമെങ്കില്‍ മതിയായ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്ക് നോട്ടിസ് അയച്ചത്.
പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷങ്ങള്‍ ഐക്യപ്പെട്ടതോടെയാണ് ദിനകരന്‍ അനുകൂലികള്‍ സര്‍ക്കാരിനെതിരേ കലാപമുയര്‍ത്തി പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്കു മാറിയത്. സര്‍ക്കാറില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി റിസോര്‍ട്ടിലേക്ക് മാറുംമുന്‍പ് അവര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ഇപ്പോള്‍ ഞങ്ങളുടെ നേതാവ് ദിനകരനാണെന്നും ജയിലില്‍ കഴിയുന്ന ശശികല പുറത്തിറങ്ങുന്നതോടെ നേതൃത്വം അവര്‍ ഏറ്റെടുക്കുമെന്നും ദിനകരന്‍ അനുകൂലിയായ ഇ. രത്തിനസഭാപതി ചെന്നൈയില്‍ പറഞ്ഞു. സഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. അതേസമയം പുതുച്ചേരിയിലെത്തിയ ടി.ടി.വി.ദിനകരന്‍ റിസോര്‍ട്ടില്‍ കഴിയുന്ന 19 എം.എല്‍.എമാരുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ 22 മുതല്‍ പുതുച്ചേരി വിന്‍ഡ്ഫ്‌ളവര്‍ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന എം.എല്‍.എമാരെ പുതുച്ചേരിയിലെതന്നെ സണ്‍വേ മാനര്‍ ഹോട്ടലിലേക്കു മാറ്റിയിട്ടുണ്ട്.
പളനിസാമി സര്‍ക്കാരിനെ സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഉചിതമായ തീരുമാനം എടുക്കുന്നതുവരെ എം.എല്‍.എമാര്‍ പുതുച്ചേരിയില്‍ തുടരുമെന്ന് അണ്ണാ ഡി.എം.കെ കര്‍ണാടക അധ്യക്ഷനും ദിനകരന്‍ അനുകൂലിയുമായ വി. പുകഴേന്തി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago