പുതിയ വിഷമിശ്രിതം കുത്തിവച്ച് വധശിക്ഷ
ഫ്ളോറിഡ: വംശീയ വിദ്വേഷത്തിന്റെ പേരില്‍ രണ്ടു പേരെ വെടിവച്ചു കൊന്ന കേസില്‍ മാര്‍ക് എസ്സെയുടെ വധശിക്ഷ നടപ്പാക്കി.
ഫ്ളോറിഡ ജാക്സണ് വില്ലയില്‍ പുതുതായി കണ്ടെത്തിയ വിഷമിശ്രിതം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.
ഫ്ളോറിഡയുടെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വെളുത്ത വര്‍ഗക്കാരന്റെ വധശിക്ഷ നടപ്പാക്കുന്നത്.
അമേരിക്കയില്‍ അദ്യമായാണ് ഇറ്റൊമിഡേറ്റ് (ഋീോശറമലേ) ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കിയത്. വിഷമിശ്രിതം കുത്തിവച്ചു മിനിറ്റുകള്‍ക്കകം പ്രതിയുടെ മരണം സ്ഥിരീകരിച്ചു.
1988 ല്‍ റോബര്‍ട്ട് ലി ബുക്കര്‍, 1987 ല്‍ റോബര്‍ട്ട് മെക്ഡോവല്‍ എന്നിവരെയാണ് വംശീയ അധിക്ഷേപം നടത്തിയതിന് വെടിവച്ചു കൊന്നത്. വിചാരണക്കിടെ പ്രതികുറ്റം സമ്മതിച്ചിരുന്നു.
യു.എസ് സുപ്രിംകോടതി പ്രതിയുടെ അപ്പീല്‍ തള്ളി മണിക്കൂറുകള്‍ക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു.
വധശിക്ഷ നടപ്പാക്കിയ പ്രതി മാര്‍ക്കിന് മുന്‍പ് 56 വെള്ളക്കാരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ടെങ്കിലും വംശീയ വിദ്വേഷത്തിന്റെ പേരില്‍ കറുത്തവര്‍ഗക്കാരെ വധിച്ചതിന് ആദ്യമായാണ് ഒരു വെള്ളക്കാരന്റെ വധശിക്ഷ നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."