HOME
DETAILS
MAL
അഴിമതി: സാംസങ് മേധാവിക്ക് അഞ്ചു വര്‍ഷത്തെ തടവ്
backup
August 26 2017 | 00:08 AM
സിയൂള്‍: അഴിമതിയെ തുടര്‍ന്ന് സാംസങ് മേധാവി ലീ ജാങ് യങിന് അഞ്ചു വര്‍ഷം തടവ്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹേയ്ക്ക് കൈക്കൂലി നല്കിയ കേസിലാണ് സിയൂള്‍ സെന്‍ട്രന്‍ ജില്ലാ കോടതി ഇന്നലെ വിധി പറഞ്ഞത്.
തന്റെ ബിസിനസിന് സഹായം ചെയ്തതിന് പാര്‍ക്കിന്റെ വിശ്വസ്തന് സഹായം നല്കാന് ലീ ആവശ്യപ്പെട്ടെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.
ലീയുടെ അഴിമതി അന്വേഷണം ദക്ഷിണ കൊറിയയെ പിടിച്ചുകുലുക്കിയിരുന്നു. ഇത് പ്രസിഡന്റായ പാര്ക്കിന് ഭരണത്തില്‍ നിന്നു പുറത്താകാന്‍ കാരണമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."