ഹാജിമാര്‍ക്ക് ആശ്വാസമായി വിഖായയുടെ അരി വിതരണം
മക്ക: ഹാജിമാര്‍ക്ക് ആശ്വാസമായി സന്നദ്ധ സംഘമായ വിഖായ ടീമിന്റെ അരി വിതരണം. മക്കയിലെ വിവിധ കെട്ടിടങ്ങളില്‍ താമസിക്കുന്ന ഹാജിമാര്‍ക്കാണ് വിഖായ വളണ്ടണ്ടിയര് സംഘം അരി വിതരണം നടത്തിയത്. 900 റൂമുകളില്‍ വിതരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. താമസ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്തു കഴിക്കാന്‍ സൗകര്യമുള്ള ഹാജിമാര്‍ക്ക് ഇത് ഏറെ ആശ്വാസകരമാണ്.
മസ്ജിദുല്‍ ഹറാമിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പാചകത്തിന് അനുമതി നല്കാത്തതിനാല് ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന ഹാജിമാര്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടണ്ട്. സുരക്ഷ മുന്‍നിര്‍ത്തി സഊദി സിവില്‍ ഡിഫന്‍സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവിടെ പാചകത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകള്‍ പുറത്തു നിന്നു ഭക്ഷണം പാചകം ചെയ്ത് എത്തിച്ച് കൊടുക്കുന്നതും ഏറെ ആശ്വാസമായിരിക്കുകയാണ്.
എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗവും ഇന്ത്യന്‍ ഹജ്ജ് മിഷന് ഓഫിസര്‍ കൂടിയായ ഡോ. ജാബിര്‍ ഹുദവി പറമ്പില്‍പീടിക ഹാജിമാര്‍ക്ക് അരി വിതരണം നല്കി ഉദ്ഘാടനം ചെയ്തു. എസ്.കെ.ഐ.സി നാഷനല്‍ കമ്മിറ്റി ചെയര്മാന് ഒമാനൂര്‍ അബ്ദുറഹിമാന് മൗലവി, മുനീര്‍ ഫൈസി, പരീത് ഐക്കരപ്പടി, അസൈനാര്‍ പെരുമുഖം, സക്കീര്‍ കോഴിച്ചെന, താജുദ്ധീന്‍ കരുവാരക്കുണ്ടണ്ട്, യൂസുഫ് ഒളവട്ടൂര്‍, അന്‍വര്‍ ഹുദവി പുല്ലൂര്‍, ഡോ. സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."