അമേരിക്കയെ ഭീതിയിലാഴ്ത്തി ഹാര്‍വെ ചുഴലിക്കാറ്റ്
വാഷിങ്ടണ്‍: അമേരിക്കയെ ഭീതിയിലാഴ്ത്തി ഹാര്‍വെ ചുഴലിക്കാറ്റ്. 12 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രവലിയ ചുഴലിക്കാറ്റ് അമേരിക്കയിലെത്തുന്നത്. വെള്ളിയാഴ്ച ചുഴലി ടെക്സസ് സംസ്ഥാനത്ത് പ്രവേശിച്ചു.
335 കി.മീ വേഗത്തിലാണ് കാറ്റ് തീരം തൊട്ടതെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.
പിന്നീട് കാറ്റിന്റെ ശക്തി കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് മാറി. 169 കി.മീ വേഗത്തിലാണ് കാറ്റ് വീശുന്നതെന്നാണ് ഒടുവില്‍ നാഷനല്‍ ഹുറിക്കന്‍ സെന്ററില്‍ നിന്നു ലഭിക്കുന്ന വിവരം. ടെക്സസില്‍ കനത്ത മഴയും പെയ്യുന്നുണ്ട്. 97 സെ.മീ മഴയാണ് രേഖപ്പെടുത്തിയത്.
ഇവിടെ 125 എം.പി.എച്ചില് കാറ്റുവീശുന്നു. തിരമാലകള്‍ 3.7 മീറ്റര്‍ വരെ ഉയര്‍ന്നു.
ലൂസിയാനയില്‍ 10 മുതല്‍ 15 ഇഞ്ച് വരെ മഴയാണ് ലഭിച്ചത്. ലൂസിയാനയിലും വടക്കന്‍ മെക്സിക്കോയിലും പ്രളയമുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തെക്കന്‍ ടെക്സസില്‍ സ്കൂളുകള്‍ക്കും മറ്റും അവധി നല്കി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നു. തീരപ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം കമ്പനികള്‍ നിര്‍ത്തിവച്ചു. മെക്സിക്കന്‍ തീരത്തെ പ്രകൃതിവാതക പ്ലാന്റുകളും നിര്‍ത്തിവച്ചു. ലൂസിയാനയിലും ടെക്സസിലും ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.
സ്ഥിതിഗതികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തിയെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."