കറുത്ത വര്‍ഗക്കാരനെ ശവപ്പെട്ടിയിലടച്ച കേസില്‍ രണ്ട് വെള്ളക്കാര്‍ കുറ്റക്കാരെന്ന് കോടതി
കേപ്ടൗണ്‍: കറുത്തവര്‍ഗക്കാരനെ ശവപ്പെട്ടിയിലടച്ച് വിഡിയോയില്‍ പകര്‍ത്തിയ കേസില്‍ രണ്ട് വെള്ളക്കാരായ ദക്ഷിണാഫ്രിക്കന്‍ കര്‍ഷകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശവപ്പെട്ടിയിലടച്ച ശേഷം ജീവനോടെ കത്തിക്കുമെന്ന് പ്രതികള്‍ ഭീഷണി പ്പെടുത്തിയെന്നും ഇതു വധശ്രമത്തിന്റെ പരിധിയില്‍പ്പെടുമെന്നും കോടതി പറഞ്ഞു.
വിക്ടര്‍ മോളോട്‌സവയെയാണ് പ്രതികളായ വില്യം ഉസ്തുയിസനും തിയോ ജാക്‌സനും ശവപ്പെട്ടിയിലടച്ച് ഭീഷണിപ്പെടുത്തിയത്.
കേസില്‍ പ്രതികള്‍ രണ്ടുപേരും കുറ്റക്കാരാണെന്ന് ജഡ്ജ് സെഗോപോട്‌ജെ മഫാലെലെ പറഞ്ഞു. ജാക്കറ്റും ടൈയും കെട്ടിയാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്. പ്രതികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍, കൈയേറ്റം, വിരട്ടല്‍, മാരകമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. പ്രതികള്‍ വംശീയമായ അധിക്ഷേപവും നടത്തി.
ഇരയെ പെട്ടിയിലടച്ച ശേഷം ഇവര്‍ രണ്ടു ക്ലിപ്പുകള്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.
പെട്ടിയടച്ച ശേഷം ബൂട്ടിട്ടു ചവിട്ടി. ഇയാള്‍ പെട്ടിയില്‍ നിന്ന് ജീവനുവേണ്ടി കേണപേക്ഷിക്കുന്നതും കരയുന്നതും വിഡിയോയിലുണ്ട്.
പെട്ടിക്കു മുകളില്‍ പെട്രോള്‍ ഒഴിക്കുമെന്ന് പറയുന്നതും പാമ്പിനെ അകത്തുകയറ്റുമെന്ന് പറയുന്നതും വിഡിയോയിലുണ്ട്.
കേസില്‍ തെളിവില്ലാത്തതിനാല്‍ പ്രതികള്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് വിഡിയോ പുറത്തുവന്നത്. തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."