ഫ്രഞ്ച് താരം ഡെംപെലെ ബാഴ്സലോണയില്‍
മാഡ്രിഡ്: ബൊറൂസിയ ഡോര്‍ട്മുണ്ട് മുന്നേറ്റ താരം ഒസ്മാനെ ഡെംപെലെ സ്പാനിഷ് കരുത്തരായ ബാഴ്സലോണയിലേക്ക് ചേക്കേറി. അഞ്ച് വര്‍ഷത്തെ കരാറിലാണ് 20കാരനായ താരം നൗകാംപിലെത്തുന്നത്. 105 മില്ല്യണ്‍ യൂറോയാണ് താരത്തിനായി ബാഴ്സലോണ ചെലവാക്കിയത്.
ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പരിശീലന സമയത്ത് ഹാജരാകാത്തതിനെ തുടര്‍ന്ന് താരത്തെ ക്ലബ് സസ്പന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആദ്യ ഘട്ടത്തില്‍ ബാഴ്സലോണ മുന്നോട്ട് വച്ച കൈമാറ്റ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ജര്‍മന്‍ ക്ലബ് തയ്യാറായിരുന്നില്ല.
പിന്നീട് രണ്ടാം വട്ടം നടത്തിയ ചര്‍ച്ചയിലാണ് കൈമാറ്റ തുക സംബന്ധിച്ച് ഇരു ടീമുകളും ധാണരയിലെത്തിയത്. ക്ലബിലെത്തിയാല്‍ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ താരത്തിന്റെ പ്രതിഫലം ഉയരാനും സാധ്യതയുണ്ട്.
ലോക റെക്കോര്‍ഡ് തുകയ്ക്ക് ബ്രസീലിയന്‍ താരം നെയ്മറെ കൈമാറിയതിന് പിന്നാലെ താരത്തിന് പകരം ബാഴ്സ മറ്റൊരാളെ അന്വേഷിക്കുകയായിരുന്നു.
ലിവര്‍പൂളില്‍ നിന്ന് ബ്രസീല്‍ താരം തന്നെയായ കുട്ടീഞ്ഞോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ബാഴ്സ നടത്തിയെങ്കിലും ഇംഗ്ലീഷ് ക്ലബ് കറ്റാലന്‍ ടീമിന്റെ കരാര്‍ വ്യവസ്ഥകള്‍ തള്ളുകയായിരുന്നു. പിന്നീടാണ് 20കാരനായ ഡെംപെലെയിലേക്ക് ബാഴ്സയുടെ കണ്ണെത്തിയത്.
നെയ്മര്‍ അണിഞ്ഞിരുന്ന 11ാം നമ്പര്‍ ജേഴ്സി തന്നെ ഡെംപെലെയ്ക്കും ലഭിച്ചേക്കും. ഫ്രഞ്ച് ഫുട്ബോളില്‍ വളര്‍ന്നു വരുന്നവരില്‍ മുന്നില്‍ നില്ക്കുന്ന താരമാണ് ഡെംപെലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."